
അശ്വതി: മികച്ച സാഹിത്യരചനകൾ നടത്താനിടയുണ്ട്. വിശിഷ്ടരുടെ വിവാഹങ്ങളിൽ പങ്കെടുക്കും. സമൂഹത്തിൽ ഉന്നത പരിഗണന ലഭിക്കും.
ഭരണി: ഭഗവത് സാന്നിദ്ധ്യം ജീവിതത്തിൽ അനുഭവപ്പെടും. വഴിപാടുകൾക്കും ഔഷധങ്ങൾക്കുമായി  ധനം ചെലവഴിക്കും. സ്ഥാനമാനാദിലാഭമുണ്ടാകും.
കാർത്തിക: ആരോഗ്യം തൃപ്തികരമായിരിക്കും. സുഖദുഃഖസമ്മിശ്രാനുഭവങ്ങളായിരിക്കും ഈ വാരം. ആലോചിച്ച ശേഷം തീരുമാനമെടുക്കണം.
രോഹിണി: അപരിചിതരുമായി  അടുക്കാതിരിക്കുന്നതാണ് നല്ലത്. വിശ്വാസവഞ്ചനയ്ക്ക് പാത്രമായേക്കാം. അനാവശ്യയാത്രകൾ ഒഴിവാക്കണം.
മകയിരം: വിനോദ സഞ്ചാരം നടത്തുകയും കാനനഭംഗി  ആസ്വദിക്കുകയും ചെയ്യും. ആധുനിക യന്ത്രസാമഗ്രികൾ വാങ്ങും. ജീവിതത്തിൽ പുരോഗതി.
തിരുവാതിര: വ്യവഹാരങ്ങളിൽ അനുകൂലവിധി. വിദ്യാർത്ഥികൾക്ക് വിദ്യാതടസം മാറികിട്ടും. പുണ്യക്ഷേത്രദർശനം.
പുണർതം: പൊതുരംഗങ്ങളിൽ പ്രവർത്തിക്കാനവസരം ലഭിക്കും. സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. പുരാവസ്തുക്കൾ വിറ്റ് പണമുണ്ടാക്കും.
പൂയം: കൃഷിരംഗത്ത് നേട്ടം. വസ്തുവാഹനാദിലാഭമുണ്ടാകും. പുണ്യദേവാലയദർശനം. മഹദ് വ്യക്തികളുമായി സംവദിക്കാൻ അവസരം.
ആയില്യം: ഉദ്യോഗലബ്ധിയുടെ കാലം. വിവാഹം തീരുമാനിച്ചേക്കാം. ഏറെ കാലമായി കാത്തിരിക്കുന്ന സന്താനസൗഭാഗ്യത്തിനും യോഗമുണ്ട്.
മകം: മക്കളുടെ വിവാഹകാര്യങ്ങളിൽ തീരുമാനമെടുക്കും. വളരെക്കാലമായി നീട്ടിക്കൊണ്ടുപോയിരുന്ന വ്യവഹാരത്തിൽ അനുകൂലമായി വിധി ലഭിക്കും. കുടുംബസംഗമം നടത്തും.
പൂരം: പൂജാദികാര്യങ്ങൾക്കായി സമയവും ധനവും ചെലവഴിക്കും. ലഹരിപദാർത്ഥങ്ങളോട് വിരക്തി. ഊഹക്കച്ചവടത്തിൽ ലാഭം.
ഉത്രം: മേലധികാരികളിൽ നിന്നും അതൃപ്തിയുണ്ടാകും. വിരഹദുഃഖം അനുഭവിക്കും. ജീവിതത്തിൽ പുരോഗതിയുണ്ടാകും.
അത്തം: അതിർത്തിതർക്കം കോടതിയിലെത്താനിടയുണ്ട്. ഏറ്റെടുത്തകാര്യം വളരെ ഭംഗിയായി നിറവേറ്റാൻ അതീവശ്രദ്ധ ചെലുത്തും. ജോലിക്കാരിൽ നിന്നും സഹായസഹകരണം ലഭിക്കും.
ചിത്തിര: ചിരകാലാഭിലാഷം പൂവണിയും. ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കാനിട. സന്താനങ്ങളുടെ ഉന്നതിക്കുവേണ്ടി അശ്രാന്തപരിശ്രമം ചെയ്യും.
ചോതി: ചെയ്യാത്ത കുറ്റത്തിന് ശിക്ഷ കിട്ടാൻ സാദ്ധ്യത. ചങ്ങാതിമാരുമായി കലഹത്തിന് സാദ്ധ്യത. ജീവിതത്തിൽ ഉയർച്ച.
വിശാഖം: വിദേശയാത്ര നീട്ടിവയ്ക്കാനിടയുണ്ട്. വിവാഹാഘോഷങ്ങളിൽ പങ്കെടുക്കും. വിരുന്നുകാരിൽ നിന്ന് ശല്യമുണ്ടാകും.
അനിഴം: അനാവശ്യചിന്തകൾ മൂലം ദുഃഖിച്ചിരിക്കും. അനിവാര്യമെന്നു കരുതിയ സംഗതികൾ നടക്കാതെ പോകും. കേസിൽ വിജയം.
തൃക്കേട്ട: തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാൽ തുടർസംഭാഷണം നിറുത്തിവയ്ക്കേണ്ടിവരും. തിക്കിലും തിരക്കിലും ചെന്നുപെടാതിരിക്കാൻ ശ്രമിക്കുക. ആരോഗ്യത്തിൽ ശ്രദ്ധിക്കണം.
മൂലം: രാഷ്ട്രീയപരമായി ശോഭിക്കാനിട. സാമ്പത്തിക പുരോഗതിയുണ്ടാകും. കുട്ടികൾക്ക് പ്രത്യേക പഠനസൗകര്യം ലഭ്യമാകും.
പൂരാടം: പൂർത്തീകരിക്കാതെ മുടങ്ങികിടക്കുന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കും. ബന്ധുക്കൾ ശത്രുക്കളെപോലെ പെരുമാറും. പൂർവികസ്വത്ത് ലഭിക്കും.
ഉത്രാടം: ഉത്തമസാഹിത്യകൃതികൾ വായിച്ചുതീർക്കും. ഉദ്യോഗക്കയറ്റത്തിന് ആനുപാതികമായി ഉത്തരവാദിത്തം വർദ്ധിക്കും. സന്താനങ്ങളെച്ചൊല്ലി വിഷമിക്കും.
തിരുവോണം: സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. തീരുമാനിച്ചുറപ്പിച്ച വിവാഹം മുടങ്ങുവാൻ സാദ്ധ്യത.
അവിട്ടം: അവിചാരിതമായി ധനം വന്നുചേരും. അവിവേകം മൂലം അബദ്ധത്തിൽ ചെന്നുചാടാതിരിക്കാൻ ശ്രദ്ധിക്കുക. പഠനകാര്യത്തിൽ മുന്നോട്ടുപോകും.
ചതയം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പ്രസംഗമത്സരങ്ങളിൽ വിജയിക്കും. അപ്രതീക്ഷിത നേട്ടമുണ്ടാകും.
പൂരുരുട്ടാതി: പുതിയകൂട്ടുകെട്ടുമൂലം ഗുണാനുഭവമുണ്ടാകും. സഹായം തേടിയെത്തിയ അന്യരെ രക്ഷിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ഉത്രട്ടാതി: ഉദ്യോഗസംബന്ധമായി  യാത്രകൾ വേണ്ടിവരും. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. പിരിമുറുക്കം അനുഭവപ്പെടും.
രേവതി: ജോലി നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. പുണ്യദേവാലയദർശനം. വഴിപാടുകൾക്കായി നല്ല തുക ചെലവഴിക്കും.