attack

ഇടുക്കി: കട്ടപ്പനയിൽ ബലാത്സംഗക്കേസിലെ പ്രതിയായ വെള്ളിലാംകണ്ടം സ്വദേശി താന്നിയില്‍ ഷെയ്‌സ് പോളിനെ പരാതിക്കാരിയുടെ ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചു. കട്ടപ്പന പൊലീസ് സ്റ്റേഷന്റെ സമീപത്തായിരുന്നു സംഭവം.

ഭാര്യയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിലൂടെ നടന്ന് പോകുമ്പോൾ ആയിരുന്നു ഇയാൾക്ക് വെട്ടേറ്റത്. ഇയാളെ തൊടുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷെയ്‌സ്‌പോള്‍ പ്രതിയായ ബലാത്സംഗക്കേസിന്റെ വിചാരണ കോടതിയില്‍ നടന്നുവരുന്നതിനിടെയാണ് ഇയാൾക്ക് നേരെ ആക്രമണം ഉണ്ടായത്. 2018-ലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.