golden-globes

ലോസാഞ്ചൽസ് : വിവാദങ്ങളും ഒമിക്രോൺ വ്യാപനവും വേട്ടയാടുന്നതിനിടെ റെഡ് കാർപ്പറ്റിന്റെ പകിട്ടോ ആളും ആരവവുമോ ഇല്ലാതെ 79ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജെയ്‌ൻ കാംപ്യൻ സംവിധാനം ചെയ്ത വെസ്റ്റേൺ സൈക്കോളജിക്കൽ ഡ്രാമയായ ' ദ പവർ ഒഫ് ദ ഡോഗ് " ആണ് മികച്ച ഡ്രാമ ചിത്രം. ജെയ്‌ൻ കാംപ്യൻ തന്നെയാണ് മികച്ച സംവിധാനത്തിനുള്ള പുരസ്കാരം. ഗോൾഡൻ ഗ്ലോബിന്റെ ചരിത്രത്തിൽ ഒരു വനിത സംവിധാനം ചെയ്ത ചിത്രം മികച്ച ചിത്രമായി തിരഞ്ഞെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. ചിത്രത്തിലെ അഭിനയത്തിന് കൊഡി സ്മിത്ത് മക്ഫീക്കിന് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.

മികച്ച മ്യൂസിക്കൽ / കോമഡി ചിത്രമായി സ്റ്റീവൻ സ്പീൽബർഗിന്റെ ' വെസ്റ്റ് സൈഡ് സ്റ്റോറി"യെ തിരഞ്ഞെടുത്തു. 1961ൽ പുറത്തിറങ്ങിയ ക്ലാസിക് ഹിറ്റായ വെസ്റ്റ് സൈഡ് സ്റ്റോറിയുടെ റീമേക്കാണിത്. മ്യൂസിക്കൽ റൊമാന്റിക് ഡ്രാമയായ വെസ്റ്റ് സൈഡ് സ്റ്റോറിയിലെ പ്രകടനത്തിന് മ്യൂസിക്കൽ / കോമഡി വിഭാഗത്തിലെ മികച്ച നടിയായി റേച്ചൽ സെഗ്ലറിനെ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അരിയാന ഡിബോസ് മികച്ച സഹനടിയായി.

മികച്ച ടെലിവിഷൻ ഡ്രാമ എച്ച്.ബി.ഒയുടെ സീരീസായ ' സക്‌സഷൻ " ആണ്. ഈ സീരീസിലെ തന്നെ അഭിനേതാക്കളായ ജെറമി സ്ട്രോംഗും സാറ സ്നൂക്കും യഥാക്രമം സീരീസ് വിഭാഗത്തിലെ മികച്ച നടനും സഹനടിയുമായി.

നടത്തിപ്പിലെ അഴിമതി, വംശീയ വിവേചന ആരോപണങ്ങളെ തുടർന്ന് പ്രധാനപ്പെട്ട പല ഹോളിവുഡ് സ്റ്റുഡിയോകളും ഇത്തവണത്തെ പുരസ്കാര ചടങ്ങിൽ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ടെലിവിഷൻ ലൈവ് സംപ്രേക്ഷണവുമില്ലാതെയാണ് ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് കടന്നുപോയത്. സെലിബ്രിറ്റികളും വിട്ടുനിന്നു. ഇതോടെ ലോസാഞ്ചൽസിലെ ബേവെർലി ഹിൽറ്റൺ ഹോട്ടലിൽ സെലിബ്രിറ്റികളോ കാണികളോ ഇല്ലാതെ അവാർഡ് സെലക്ട് കമ്മിറ്റി അംഗങ്ങൾ സോഷ്യൽ മീഡിയ വഴി പ്രഖ്യാപനങ്ങൾ പുറത്തുവിടുകയായിരുന്നു.

 തിളങ്ങിയവർ

 വെസ്റ്റ് സൈഡ് സ്റ്റോറി

( സംവിധാനം - സ്റ്റീവൻ സ്പീൽബർഗ് )

വിഭാഗം - മ്യൂസിക്കൽ / കോമഡി

മികച്ച സിനിമ

മികച്ച സഹനടി - ( അരിയാന ഡിബോസ് )

മികച്ച നടി - റേച്ചൽ സെഗ്ലർ

-------------------------------------

 ദ പവർ ഒഫ് ദ ഡോഗ്

( സംവിധാനം - ജെയ്‌ൻ കാംപ്യൻ )

വിഭാഗം - ഡ്രാമ

മികച്ച സംവിധാനം

മികച്ച സഹനടൻ - കൊഡി സ്മിത്ത് മക്ഫീ

-------------------------------------

 സക്‌സഷൻ

വിഭാഗം - ടെലിവിഷൻ

 മികച്ച സീരീസ് ( ഡ്രാമ )

 മികച്ച സഹനടി - സാറ സ്നൂക്ക്

 മികച്ച നടൻ ( ഡ്രാമ ) - ജെറമി സ്ട്രോംഗ്

-------------------------------------

-------------------------------------


 മറ്റ് പുരസ്കാരങ്ങൾ

 മികച്ച നടൻ ( ഡ്രാമ )- വിൽ സ്മിത്ത് ( കിംഗ് റിച്ചാർഡ് )

 മികച്ച നടി ( ഡ്രാമ ) - നിക്കോൾ കിഡ്മാൻ ( ബിയിംഗ് ദ റിക്കാർഡോസ് )

 മികച്ച നടൻ ( മ്യൂസിക്കൽ / കോമഡി ) - ആൻഡ്രൂ ഗാർഫീൽഡ് ( ടിക്ക്, ടിക്ക്... ബൂം ! )

 മികച്ച സഹനടൻ ( ടെലിവിഷൻ ) - ഒ യിഓംഗ് സു ( ദ സ്‌ക്വിഡ് ഗെയിം )

 മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം - ഡ്രൈവ് മൈ കാർ ( ജപ്പാനീസ് )

 മികച്ച ആനിമേറ്റഡ് സിനിമ - എൻകാന്റോ

 മികച്ച തിരക്കഥ - കെന്നത്ത് ബ്രാനാ ( ബെൽഫാസ്റ്റ് )

 മികച്ച ഒറിജിനൽ സോംഗ് ( മോഷൻ പിക്ചർ ) - നോ ടൈം ടു ഡൈ

 മികച്ച ഒറിജിനൽ സ്കോർ ( മോഷൻ പിക്ചർ ) - ഹാൻസ് സിമ്മർ ( ഡ്യൂൺ )

 ടെലിവിഷൻ വിഭാഗം

 മികച്ച സീരീസ് ( മ്യൂസിക്കൽ/ കോമഡി ) - ഹാക്ക്സ്

 മികച്ച ലിമിറ്റഡ് സീരീസ് - ദ അണ്ടർഗ്രൗണ്ട് റെയിൽ റോഡ്

 മികച്ച നടി ( ഡ്രാമ ) - മിഷേല ജേ റോഡ്രിഗ്വസ് ( പോസ് )

 മികച്ച നടി ( ടിവി സീരീസ് - മ്യൂസിക്കൽ/ കോമഡി ) - ജീൻ സ്മാർട്ട് ( ഹാക്ക്സ് )

 മികച്ച നടൻ ( ടിവി സീരീസ് - മ്യൂസിക്കൽ/ കോമഡി ) - ജേസൺ സുഡെയ്കിസ് ( ടെഡ് ലാസോ )

 മികച്ച നടി ( ലിമിറ്റഡ് സീരീസ് / ആന്തോളജി സീരീസ് / മോഷൻ പിക്ചർ മെയ്ഡ് ഫോർ ടെലിവിഷൻ ) - കേറ്റ് വിൻസ്‌ലറ്റ് ( മെയർ റ്റു ഈസ്റ്റ് ടൗൺ )

 മികച്ച നടൻ ( ലിമിറ്റഡ് സീരീസ് / ആന്തോളജി സീരീസ് / മോഷൻ പിക്ചർ മെയ്ഡ് ഫോർ ടെലിവിഷൻ ) - മൈക്കൽ കീറ്റൺ ( ഡോപ്‌സിക്ക് )