
ശ്രീഗനർ: ജമ്മു കാശ്മീരിലെ കുൽഗാമിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ അജ്ഞാതരായ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഹസൻപോര ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് അറിവ് ലഭിച്ച സുരക്ഷാസേന തെരച്ചിൽ നടത്തി. ഭീകരരർ വെടിയുതിർത്തതോടെ സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു. ഭീകരരിൽ നിന്ന് ആയുധമടക്കം പിടിച്ചെടുത്തു.