
ഉദിയൻകുളങ്ങര: 230 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി വ്യാപാരിയെ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റുചെയ്തു. കുന്നത്തുകാൽ പളുകൽ കന്നുമാമൂട്ടിൽ വ്യാപാരസ്ഥാപനം നടത്തുന്ന ഗോപാലൻ (57) ആണ് അറസ്റ്റിലായത്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണിനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് അമിതവിലയ്ക്ക് വില്പന നടത്താനാണ് ലഹരി വസ്തുക്കൾ സൂഷിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.