cop

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മീശ വെട്ടാതിരുന്നതിന് പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ.

പൊലീസ് ഡ്രൈവറായ രാകേഷ് റാണയ്‌ക്കെതിരെയാണ് മീശ വളർത്തിയതിന് നടപടി സ്വീകരിച്ചത്.

മദ്ധ്യപ്രദേശ് പൊലീസിലെ ട്രാൻസ്‌പോർട്ട് വിംഗിലെ ജീവനക്കാരനാണ് രാകേഷ്.

മറ്റു ജീവനക്കാർക്ക് അരോചകം തോന്നുന്നു എന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറലാണ് റാണയ്‌ക്കെതിരെ നടപടിയെടുത്തത്. മീശ ശരിയായ രീതിയിൽ വെട്ടി ഒതുക്കിയില്ല എന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്. അതേസമയം ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മീശ വെട്ടി ഒതുക്കാൻ റാണ തയ്യാറാവാതിരുന്നത്. രാജ്പുത് സമുദായാംഗമാണ് ഞാൻ. മീശയെ അഭിമാനമായാണ് കാണുന്നത്. അതിനാൽ മീശ ഷേവ് ചെയ്യാറില്ല. സർവീസ് കാലയളവിൽ ആദ്യമായാണ് മീശ വെട്ടി ഒതുക്കാൻ നിർദ്ദേശിച്ചത് - റാണ പറയുന്നു.