
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെ 11 സർക്കാർ മെഡിക്കൽ കോളേജുകളുടേയും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ ക്യാമ്പസിന്റേയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും.
4,000 കോടി മുതൽമുടക്കിലാണ് കോളേജുകൾ നിർമ്മിച്ചത്. വിരുദഗനർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കള്ളക്കുറിച്ചി, അറിയാളൂർ, രാമനാഥപുരം, ക്രിഷ്ണഗിരി എന്നിവിടങ്ങളിലാണ് കോളേജുകൾ സ്ഥിതിചെയ്യുന്നത്. 24 കോടി മുതൽമുടക്കിലാണ് ആധുനിക സൗകര്യങ്ങളുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് ക്യാമ്പസ് നിർമ്മിച്ചത്.
അതേസമയം, ഇന്ന് 25ാമത് ദേശീയ യുവജനാഘോഷത്തിന്റെ ഉദ്ഘാടനം പുതുച്ചേരിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നിർവഹിക്കും.