
അമൃത്സർ:പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനില്ലെന്ന് കർഷക സമര നേതാവും സംയുക്ത സമാജ് മോർച്ച മേധാവിയുമായ ബൽബീർ സിംഗ് രജേവാൾ. ഒരാഴ്ചയ്ക്കകം സംയുക്ത സമാജ് മോർച്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കുമോ എന്നത് കാത്തിരുന്നു കാണാം. സ്ഥാനാർത്ഥികളെ കണ്ടെത്താനും പ്രകടനപത്രിക തയാറാക്കാനും മറ്റുമായി മൂന്നു കമ്മിറ്റികൾ രൂപീകരിച്ചു. സമൂഹത്തിലെ നാനാതുറകളിൽ ഉള്ളവരുടെ പ്രാതിനിദ്ധ്യം സ്ഥാനാർത്ഥി പട്ടികയിൽ പ്രതിഫലിക്കുമെന്നും രജേവാൾ വ്യക്തമാക്കി.
കർഷക സമര നേതാവും സംയുക്ത സംഘർഷ് പാർട്ടി മേധാവിയുമായ ഗുർനാം സിംഗ് ചാദുനിയുമായി എസ്.എ.സ്.എം നേതാക്കൾ ചർച്ച നടത്തി.