s

അമൃത്സർ: നടൻ സോനു സൂഡിന്റെ സഹോദരി മാളവിക സൂഡ് കോൺഗ്രസിൽ ചേർന്നു. പഞ്ചാബിൽ അടുത്ത മാസം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മാളവിക മത്സരിക്കും. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി, കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു, സോനു സൂഡ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മാളവിക അംഗത്വം എടുത്തത്.