
ബെല്ലെറിവ്: ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ ജോസ് ബട്ട്‌ലറുടെ സേവനം ഇഗ്ലണ്ടിന് നഷ്ടമാകും. നാലാം ടെസ്റ്റിനിടെ കൈവിരലിന് പരിക്കേറ്റ ജോസ് ബട്ട്‌ലർ അഞ്ചാമത്തെ മത്സരത്തിൽ കളിക്കില്ലെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് അറിയിച്ചു. ബെൻ സ്റ്റോക്സിനും ജോണി ബെയർസറ്റോയ്ക്കും പരിക്കുണ്ടെന്ന് റിപ്പോർട്ടുണ്ട്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ആസ്ട്രേലിയ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. സിഡ്നി വേദിയായ നാലാം ടെസ്റ്രിൽ രണ്ടാം ഇന്നിംഗ്സിലെ ഐതിഹാസിക ചെറുത്ത് നിൽപ്പിലൂടെ ഇംഗ്ലണ്ട് സമനില സ്വന്തമാക്കിയിരുന്നു.