aung-san-suu-kyi

നെയ്‌പിഡോ : മ്യാൻമർ മുൻ ഭരണാധികാരി ഓംഗ് സാൻ സൂചിയെ നാല് വർഷം കൂടി തടവിന് വിധിച്ചു. രാജ്യത്തേക്ക് അനധികൃതമായി വാക്കി ടോക്കികൾ ഇറക്കുമതി ചെയ്തെന്നും അവ കൈവശം വച്ചെന്നുമുള്ള ആരോപണത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

സൂചിയ്ക്ക് എതിരെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ ലംഘന കേസിലും അവർ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. വാക്കി ടോക്കികൾ കൈവശം വച്ചതിന് രണ്ടു വർഷവും കൊവിഡ് മാനദണ്ഡ ലംഘനത്തിന് രണ്ടു വർഷവുമാണ് തടവ്.

പട്ടാള അട്ടിമറിയിലൂടെ സൈന്യം മ്യാൻമർ പിടിച്ചടക്കിയതിന് പിന്നാലെ പട്ടാള ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്തെന്നും ആരോപിച്ച് സൂചിയ്ക്ക് കോടതി നാല് വർഷം തടവ് വിധിക്കുകയും അത് പിന്നീട് പകുതിയായി കുറയ്ക്കുകയും ചെയ്തിരുന്നു.