kohli

ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ഇന്നുമുതൽ കേപ്ടൗണിൽ

കേ​പ്‌ടൗ​ൺ​:​ ​ഇ​ന്ത്യ​യും​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യും​ ​ത​മ്മി​ലു​ള്ള​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യി​ലെ​ ​മൂ​ന്നാ​മ​ത്തേ​യും​ ​അ​വ​സാ​ന​ത്തേ​യും​ ​മ​ത്സ​ര​ത്തി​ന് ​ഇ​ന്ന് ​കേ​പ‌്ടൗ​ണി​ലെ​ ​ന്യൂ​ലാ​ൻ​ഡ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​തു​ട​ക്ക​മാ​കും.​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​ ​ഒ​രു​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​ ​ജ​യം​ ​എ​ന്ന​ ​ല​ക്ഷ്യ​വു​മാ​യാ​ണ് ​ഇ​ന്ത്യ​ ​പാ​ഡ് ​കെ​ട്ടു​ന്ന​ത്.​ ​നി​ല​വി​ൽ​ പരമ്പരയിൽ 1​-1​ന് ​ഇ​രു​ടീ​മും​ ​സ​മ​നി​ല​ ​പാ​ലി​ക്കു​ക​യാ​ണ്.​ ​
ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​പു​റം​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ​ക​ളി​ക്കാ​തി​രു​ന്ന​ ​നാ​യ​ക​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യു​ടെ​ ​തി​രി​ച്ചു​വ​ര​വ് ​ഇ​ന്ത്യ​ൻ​ ​ക്യാ​മ്പി​ൽ​ ​ആ​ത്‌​മ​വി​ശ്വാ​സം​ ​വ​ർ​ദ്ധി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​അ​തേ​സ​മ​യം​ ​പ​രി​ക്കേ​റ്റ​ ​പേ​സ​ർ​ ​മു​ഹ​മ്മ​ദ് ​സി​റാ​ജി​ന് ​ക​ളി​ക്കാ​നാ​കാ​ത്ത​ത് ​ഇ​ന്ത്യ​യ്ക്ക് ​തി​രി​ച്ച​ടി​യാ​ണ്.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​ഉ​ച്ച​ക​ഴി​ഞ്ഞ് 2​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​
​സെ​ഞ്ചൂ​റി​യ​നി​ൽ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ 117​ ​റ​ൺ​സി​ന്റെ​ ​ഗം​ഭീ​ര​ ​വി​ജ​യം​ ​ഇ​ന്ത്യ​ ​നേ​ടി​യെ​ങ്കി​ലും​ ​വാ​ണ്ട​റേ​ഴ്സ് ​വേ​ദി​യാ​യ​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ 7​ ​വി​ക്ക​റ്റി​ന് ​ജ​യം​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
തി​രി​ച്ചു​വ​രാ​ൻ​ ​ടീം​ ​
ഇ​ന്ത്യ

കൊ​ഹ്‌​ലി​ ​തി​രി​ച്ചെ​ത്തു​മ്പോ​ൾ​ ​ഹ​നു​മാ​ ​വി​ഹാ​രി​ ​പു​റ​ത്ത് ​പോ​കാ​നാ​ണ് ​കൂ​ടു​ത​ൽ​ ​സാ​ദ്ധ്യ​ത​യു​ള്ള​ത്.​ ​സീ​നി​യ​ർ​ ​താ​ര​ങ്ങ​ളാ​യ​ ​ചേ​തേ​ശ്വ​ർ​ ​പു​ജാ​ര​യും​ ​അ​ജി​ങ്ക്യ​ ​ര​ഹാ​നെ​യും​ ​മോ​ശം​ ​ഫോ​മി​ലാ​ണെ​ങ്കി​ലും​ ​ര​ണ്ടാം​ ​ടെ​സ്റ്റി​ൽ​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ൽ​ ​നി​ർ​ണാ​യ​ക​ ​സ​മ​യ​ത്ത് ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളു​മാ​യി​ 111​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ​ത് ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്നു​ണ്ട്.​ ​സി​റാ​ജി​ന് ​പ​ക​രം​ ​ഉ​മേ​ഷോ,​ ​ഇ​ശാ​ന്തോ​ ​അ​വ​സാ​ന​ ​പ​തി​നൊ​ന്നി​ൽ​ ​ഇ​ടം​ ​നേ​ടി​യേ​ക്കും.
സാ​ധ്യ​താ​ ​ടീം​ ​:​ ​രാ​ഹു​ൽ,​​​ ​മാ​യ​ങ്ക്,​​​ ​പു​ജാ​ര,​​​കൊ​ഹ്‌​ലി,​​​ര​ഹാ​നെ,​​​പ​ന്ത്,​​​അ​ശ്വി​ൻ,​​​ഷ​ർ​ദ്ദു​ൽ,​​​ഷ​മി,​​​ബും​റ,​​​ഇ​ശാ​ന്ത്/​ഉ​മേ​ഷ്.
ജ​യം​ ​തു​ട​രാൻ ദക്ഷിണാഫ്രിക്ക
ര​ണ്ടാം​ ​ടെ​സ്റ്റി​ൽ​ ​വി​ജ​യം​ ​നേ​ടി​യ​ ​ടീ​മി​ൽ​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്താ​ൻ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​ത​യ്യാ​റാ​യേ​ക്കി​ല്ലെ​ന്നാ​ണ് ​വി​വ​രം.​ ​ടോ​പ് ​ഓ​ഡ​ർ​ ​ബാ​റ്റർമാ​രാ​യ​ ​സ​രെ​ൽ​ ​എ​ർ​വി​ക്കും​ ​റ​യാ​ൻ​ ​റി​ക്ക​ൽ​റ്റോ​ണും​ ​അ​ര​ങ്ങേറ്റ​ത്തി​ന് ​അ​വ​സ​രം​ ​ല​ഭി​ക്കാ​ൻ​ ​സാ​ധ്യ​ത​ ​കു​റ​വാ​ണ്.
സാ​ധ്യ​താ​ ​ടീം​:​എ​ൽ​ഗാ​ർ,​​​മ​ർ​ക്രം,​​​പീ​റ്റേ​ഴ്സ​ൺ,​​​ഡു​സ്സ​ൻ,​​​ബൗ​വു​മ,​​​വെ​രേ​യ​ന്നെ,​​​ജാ​ൻ​സ​ൺ,​​​മ​ഹാ​രാ​ജ്,​​​റ​ബാ​ഡ,​​​ഒ​ലി​വ​ർ,​​​എ​ൻ​ഗി​ഡി.
പി​ച്ചും​ ​
സാ​ഹ​ച​ര്യ​ങ്ങ​ളും

കൊ​വി​ഡ് ​വ്യാ​പ​ന​ത്തെ​ ​തു​ട​ർ​ന്ന് ​ര​ണ്ട് ​വ​ർ​ഷ​മാ​യി​ ​ന്യൂ​ലാ​ൻ​ഡി​ൽ​ ​ഒ​രു​ അന്താരാഷ്ട്ര ​ടെ​സ്റ്റ് ​മ​ത്സ​രം​ ​പോ​ലും​ ​ന​ട​ന്നി​ട്ടി​ല്ല.
​സ്റ്റേ​ഡി​യ​ത്തി​ന് ​കു​റെ​യ​ധി​കം​ ​മാ​റ്റ​ങ്ങ​ളും​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ ​വ​രു​ത്തി.​ 2020​ ​ജ​നു​വ​രി​ക്ക് ​ശേ​ഷം​ ​ഇ​വി​ടെ​ ​ന​ട​ന്ന​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ബാ​റ്റിം​ഗി​ന് ​ഏ​റെ​ ​അ​നു​കൂ​ല​മാ​യി​രു​ന്നു​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ.

നോട്ട് ദ പോയിന്റ്

ന്യൂലാൻഡിൽ ഇതുവരെ കളിച്ച 5 ടെസ്റ്റ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ല. മൂന്നെണ്ണത്തിൽ തോറ്റപ്പോൾ രണ്ടെണ്ണം സമനിലയായി.

50- ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡ കരിയറിലെ 50-ാം ടെസ്റ്റ് മത്സരത്തിനാണ് ന്യൂലാൻഡിൽ ഇറങ്ങുന്നത്.

ടെസ്റ്റിൽ 8000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്ററാകാൻ കൊഹ്‌ലിക്ക് 146 റൺസ് കൂടി മതി. ടെസ്റ്റിൽ 5000 റൺസ് തികയ്ക്കാൻ രഹാനെയ്ക്ക് 79 റൺസ് മതി.