covid

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​ത്തെ​ ​പ്ര​തി​ദി​ന​ ​വ​ർ​ദ്ധ​ന​ ​ര​ണ്ട് ​ല​ക്ഷ​ത്തി​ലേ​ക്ക് ​ക​ട​ക്കു​ന്ന​തി​നി​ടെ​ ​യു.​പി​യി​ലും​ ​ഡ​ൽ​ഹി​യി​ലും​ ​അ​ട​ക്കം​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ക​ടു​പ്പി​ച്ചു.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 1,79,723​ ​കേ​സു​ക​ളാ​ണ് ​രാ​ജ്യ​ത്ത് ​സ്ഥി​രീ​ക​രി​ച്ച​ത്.​
13.29​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 146​ ​പേ​ർ​ ​മ​രി​ച്ചു.​ ​രാ​ജ്യ​ത്ത് 4,033​ ​ഒ​മി​ക്രോ​ൺ​ ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​മ​ഹാ​രാ​ഷ്‌​ട്ര​(1216​)​യി​ലാ​ണ് ​കൂ​ടു​ത​ൽ​ ​കേ​സു​ക​ൾ.​ ​രാ​ജ​സ്ഥാ​നി​ൽ​ 529​ഉം​ ​ഡ​ൽ​ഹി​യി​ൽ​ 513​ഉം​ ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​തു.​ ​ഡ​ൽ​ഹി​യി​ൽ​ ​റെസ്റ്റോ​റ​ന്റു​ക​ളും​ ​ബാ​റു​ക​ളും​ ​ഇ​ന്ന് ​മു​ത​ൽ​ ​തു​റ​ക്കി​ല്ല.​ ​ടേ​ക്ക് ​എ​വേ​യും​ ​ഹോം​ ​ഡെ​ലി​വ​റി​യും​ ​അ​നു​വ​ദി​ക്കും.​ ​
ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ഡ​ൽ​ഹി​ ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റ് ​യോ​ഗ​ത്തി​ത്തി​ലാ​ണ് ​ഇ​ത് ​സം​ബ​ന്ധി​ച്ച​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.
യു.​പി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​-​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ 50​ ​ശ​ത​മാ​നം​ ​പേ​രു​മാ​യി​ ​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ ​പോ​സി​റ്റീ​വായാ​ൽ​ ​ഏ​ഴ് ​ദി​വ​സം​ ​ലീ​വും​ ​ശ​മ്പ​ള​വും​ ​ന​ൽ​ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥ് പറഞ്ഞു​ ​എ​ല്ലാ​ ​ഓ​ഫി​സു​ക​ളി​ലും​ ​കൊ​വി​ഡ് ​ഹെ​ൽ​പ് ​ഡെ​സ്ക്കു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്ക​ണം.​ ​
ജോ​ലി​ക്കാ​രെ​ ​സ്ക്രീ​നിം​ഗി​ന് ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും​ ​സ​ർ​ക്കാ​ർ​ ​-​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​വ​ർ​ക്ക് ​ഫ്രം​ ​ഹോം​ ​പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും​ ​ആ​ശു​പ​ത്രി​ക​ൾ​ ​ടെ​ലി​ ​ക​ൺ​സ​ൾ​ട്ടേ​ഷ​ൻ​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം ​കൂട്ടിച്ചേർത്തു.

 തമിഴ്നാട്ടിൽ പരീക്ഷകൾ മാറ്റി

ത​മി​ഴ്‌​നാ​ട്ടി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​ച്ചു.​ ​ജ​നു​വ​രി​ ​അ​വ​സാ​നം​ ​ആ​രം​ഭി​ക്കാ​നി​രു​ന്ന​ ​പ​രീ​ക്ഷ​ക​ളാ​ണ് ​അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ​മാ​റ്റി​യി​രി​ക്കു​ന്ന​ത്.​ ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ​ ​സ്റ്റാ​ലി​നു​മാ​യി​ കൂടിയാലോചിച്ച ​ശേ​ഷ​മാ​ണ് ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​യ​തെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​കെ.​പൊ​ൻ​മു​ടി​ ​അ​റി​യി​ച്ചു.​ ​മാ​റ്റി​വ​ച്ച​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പു​തി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.​ ​നി​ല​വി​ൽ​ ​കോ​ള​ജു​ക​ളി​ൽ​ ​സ്റ്റ​ഡി​ ​ലീ​വാ​ണ്.

 രാ​ജ്നാ​ഥ് സിം​ഗി​​​ന് ​കൊ​വി​​​ഡ്

പ്ര​തി​​​രോ​ധ​മ​ന്ത്രി​​​ ​രാ​ജ്നാ​ഥ് ​സിം​ഗി​​​ന് ​കൊ​വി​​​ഡ് ​സ്ഥി​​​രീ​ക​രി​​​ച്ചു.​ ​നേ​രി​​​യ​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​മാ​ത്ര​മാ​യ​തി​​​നാ​ൽ​ ​വീ​ട്ടി​​​ൽ​ ​ഐ​സൊ​ലേ​ഷ​നി​​​ൽ​ ​ക​ഴി​​​യു​ക​യാ​ണെ​ന്ന് ​​ ​മ​ന്ത്രി​​​ ​പ​റ​ഞ്ഞു.​ ​
ബി​ഹാ​ർ​ ​മു​ഖ്യ​മ​ന്ത്രി​ ​നി​തീ​ഷ് ​കു​മാ​റി​നും​ ​തെ​ന്നി​ന്ത്യ​ൻ​ ​ന​ടി​ ​ഖു​ശ്ബു​ ​സു​ന്ദ​റി​നും​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.