kohli-siraj

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സ്വരം ക‌ടുപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി. തന്റെ പരിക്കിനെകുറിച്ച് ചോദ്യം ഉയർന്നപ്പോഴാണ് കൊഹ്‌ലി അസ്വസ്ഥനായത്. താൻ നിരന്തരമായി ക്രിക്കറ്റ് കളിക്കുകയാണെന്നും ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും തുടർച്ചയായി കളിക്കുന്നുണ്ടെന്നും കൊഹ്‌ലി പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിലെ മത്സരങ്ങൾക്കു പുറമേ ഐ പി എല്ലിലും കളിക്കുന്നുണ്ടെന്നും ഇത്രയേറെ മത്സരങ്ങൾ കളിക്കുന്ന തനിക്ക് പരിക്ക് പറ്റുന്നത് സ്വാഭാവികമാണെന്നും കൊഹ്‌ലി കൂട്ടിച്ചേർത്തു. താൻ പരിക്കിൽ നിന്ന് പൂർണമായും മോചിതനായെന്നും മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ തയ്യാറാണെന്നും കൊഹ്‌ലി പറഞ്ഞു.

അതേസമയം ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് പരിക്ക് മൂലം കളിക്കില്ലെന്ന് കൊഹ്‌ലി വ്യക്തമാക്കി. രണ്ടാം ടെസ്റ്റിനിടെ സിറാജിന് ചെറിയപരിക്ക് പറ്റിയിട്ടുണ്ടെന്ന് കൊഹ്‌ലി പറഞ്ഞു. സിറാജിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും ഫാസ്റ്റ് ബൗളർ ആയതിനാൽ തന്നെ അനാവശ്യമായി അദ്ദേഹത്തിന്റെ ആരോഗ്യം വച്ച് റിസ്ക് എടുക്കേണ്ട ആവശ്യം തത്ക്കാലമില്ലെന്നും കൊഹ്‌ലി പറഞ്ഞു.

💬 💬 It’s been a collective passion and commitment of the whole squad. #TeamIndia captain @imVkohli on how the side has worked over the years to have good bench strength in the pace attack in Tests. 👍 👍#SAvIND pic.twitter.com/4P19Ffaw3D

— BCCI (@BCCI) January 10, 2022

നാളെ കേപ് ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ വച്ചാണ് മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റ്. നിലവിൽ ഓരോ മത്സരങ്ങൾ വിജയിച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും 1-1 എന്ന നിലയിൽ സമനിലയിലാണ്. അവസാന ടെസ്റ്റ് വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാകും.