ajaz

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി ഡിസംബറിലെ മികച്ച താരമായി ന്യൂസിലൻഡിന്റെ ഇടം കൈയൻ സ്പിന്നർ അജാസ് പട്ടേലിനെ തിരഞ്ഞെടുത്തു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വാങ്കഡേയിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ 10 വിക്കറ്റും നേടിയ പ്രകടനമാണ് അജാസിനെ പുരസ്കാരത്തിന് അർഹനാക്കിയ്ത്. ഇന്ത്യയുടെ മായങ്ക് അഗർവാളിനേയും ആസ്ട്രേലിയൻ ടെസ്റ്റ് ടീം നായകൻ പാറ്റ് കമ്മിൻസിനേയും മറികടന്നാണ് അജാസ് പുരസ്കാരം സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റിൽ അജാസ് 14 വിക്കറ്റാണ് ആകെ നേടിയത്. എന്നാൽ ബംഗ്ലാദേശിനെതിരെ ഇപ്പോൾ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് അജാസിനെ കിവീസ് ഒഴിവാക്കിയിരുന്നു.