
ഹാഗ്‌ലി ഓവൽ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് 521/6 എന്ന നിലയിൽ ഡിക്ലയർ ചെയ്ത കിവീസ് ബംഗ്ലാദേശിനെ ഒന്നാം ഇന്നിംഗ്സിൽ 126 റൺസിന് ആൾഔട്ടാക്കി. 395 റൺസിന്റെ ലീഡാണ് ന്യൂസിലൻഡിന് ഉള്ളത്. ഡബിൾ സെഞ്ച്വറി നേടിയ ക്യാപ്ടൻ ടോം ലതാമിന്റെ (252) ബാറ്റിംഗാണ് കിവി ഇന്നിംഗ്സിലെ ഹൈലൈറ്റ്. ഡെവൺ കോൺവെ (109) സെഞ്ച്വറി നേടി. തുടർന്ന് അഞ്ച് വിക്കറ്രെടുത്ത ട്രെൻഡ് ബൗൾട്ടും 3 വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയും ചേർന്നാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ തകർത്തത്.