
മുംബയ്: മാലിദ്വീപിൽ അവധിക്കാലം ചെലവഴിക്കുന്ന ബോളിവുഡ് താരം ദിഷാ പട്ടാനിയുടെ ബിക്കിനി ചിത്രത്തിൽ കമന്രുമായി ഒരു അപ്രതീക്ഷിത താരം. ദിഷയുടെ കാമുകനും ബോളിവുഡ് താരവുമായ ടൈഗർ ഷ്രോഫാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. ഇളം വെയിലിൽ തന്റെ ശരീര സൗന്ദര്യം വ്യക്തമാക്കികൊണ്ടുള്ള ദിശയുടെ ചിത്രത്തിൽ മൂന്ന് തീഗോളത്തിന്റെ ഇമോട്ടിക്കോൺ ആണ് ടൈഗർ കമന്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന് താഴെ കാര്യമായ അടികുറിപ്പുകളൊന്നും ദിഷ നൽകിയിട്ടില്ല. ബീച്ചിന്റെ ഇമോട്ടിക്കോൺ മാത്രമാണ് അടികുറിപ്പായി നൽകിയിരിക്കുന്നത്. എന്നാൽ നിരവധി ആരാധകരാണ് ദിഷയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.
ദിഷയും ടൈഗറും ഒരുമിച്ചാണ് മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്നത്. ദിഷയും ടൈഗറും കമിതാക്കളാണെന്ന് ബോളിവുഡിലും പുറത്തുമുള്ള ഭൂരിപക്ഷം പേർക്കും അറിയാമെങ്കിലും ഇരുവരും പരസ്യമായി ഇത് സമ്മതിച്ചിട്ടില്ല. ഇതിനെകുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഇരുവരുടെയും കുടുംബാംഗങ്ങളും ഒഴിഞ്ഞു മാറുകയാണ് പതിവ്. ബോളിവുഡ് താരം കൂടിയായ ജാക്കി ഷ്രോഫിന്റെ മകനാണ് ടൈഗർ.