
ദമ്പതികൾ തമ്മിലുള്ള ബന്ധത്തിൽ മാനസികമായ അടുപ്പത്തിനൊപ്പം പ്രാധാന്യമുള്ളതാണ് ശാരീരികമായ ബന്ധവും. പറഞ്ഞുവരുന്നത്. ലൈംഗികബന്ധത്തെക്കുറിച്ചാണ്. സ്ത്രീകളിലാണ് പലപ്പോഴും സെക്സിൽ താത്‌പര്യക്കുറവ് അനുഭവപ്പെടുന്നത്. സെക്സിൽ തീരെ താൽപര്യം തോന്നുന്നില്ലെന്നുള്ള സ്ത്രീകളുടെ പരാതിക്ക് പിന്നിൽ ചില കാരണങ്ങളുണ്ട്. സെക്സിൽ ഏർപ്പെടുമ്പോൾ യോനിയിൽ ഉണ്ടാകുന്ന വേദനയാണ് ചില സ്ത്രീകൾക്ക് സെക്സിൽ താത്‌പര്യം കുറയുന്നതിന് പിന്നിലെന്ന് വിദഗ്ദ്ധർ പറയുന്നത്.
ആർത്തവ വിരാമത്തോടടുക്കുന്ന സ്ത്രീകൾക്ക് യോനിയിൽ ലൂബ്രിക്കേഷൻ കുറയുന്നതും സെക്സ് വേദനാജനകമാകാൻ കാരണമാകും. .ചില മരുന്നുകൾ കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുന്നതിന് കാരണമാകും. ഉദാഹരണത്തിന് എസിഇ ഇൻഹിബിറ്ററുകൾ, ബീറ്റാ-ബ്ലോക്കറുകൾ തുടങ്ങിയ രക്തസമ്മർദ്ദ മരുന്നുകൾ സ്ഖലനവും ഉദ്ധാരണവും തടയും. കാൻസറിനുള്ള കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ ചികിത്സകൾ, ആന്റിഫംഗൽ മരുന്നുകൾ, സമ്മർദ്ദത്തിന് കഴിക്കുന്ന മരുന്നുകൾ എന്നിവയെല്ലാം സെക്സിനോടുള്ള താൽപര്യം കുറയ്ക്കാം
അമിതമായ സ്ട്രെസ്, ടെൻഷൻ എന്നിവയും സെക്സിൽ താത്‌പര്യം കുറയ്ക്കുന്നതിന് ഇടയാക്കും. വിഷാദരോഗമുള്ള ആളുകൾക്ക് സെക്‌സിനോട് താൽപ്പര്യക്കുറവ് അനുഭവപ്പെടാറുണ്ട്.. ദമ്പതികൾ തമ്മിലുള്ള പൊരുത്തക്കേടുകളും അസ്വാരസ്യങ്ങളും ലൈംഗികജീവിതത്തെയും ബാധിക്കും. ..ഉറക്കക്കുറവുള്ള പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ലൈംഗിക പ്രവർത്തനവും ലിബിഡോയും കുറയുന്നതിലേക്ക് നയിക്കുന്നു. സ്ലീപ് അപ്നിയ ബാധിച്ച പുരുഷന്മാരിൽ മൂന്നിലൊന്ന് പേരും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറവുള്ളതായും പഠനത്തിൽ കണ്ടെത്തിയിരുന്നു.