
നടി റേബ മോണിക്ക ജോൺ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്‌മോൻ ജോസഫ് ആണ് വരൻ. ബംഗളൂരൂവിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻപോളിയുടെ നായികയായിട്ടാണ് താരം സിനിമയിലെത്തുന്നത്. പിന്നീട് വിജയ് നായകനായ തമിഴ് ചിത്രം ബിഗിലിൽ റേബ അവതരിപ്പിച്ച അനിത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വിഷ്ണു വിശാൽ നായകനാകുന്ന എഫ് ഐ ആർ ആണ് റേബയുടെ പുതിയ ചിത്രം. കഴിഞ്ഞ വർഷം ഫെബ്രുവരി 4 ന് താരത്തിന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ചാണ് ജോയ്‌മോൻ റേബയെ പ്രൊപ്പോസ് ചെയ്യുന്നത്. അതിന്റെ വീഡിയോയും ചിത്രങ്ങളും ഇരുവരും പിന്നീട് പങ്കുവച്ചിരുന്നു.