
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ പാക്കപ്പ് തിരുവനന്തപുരത്ത്. കുമളിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഈ ആഴ്ച എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും. പ്രതിനായകവേഷത്തിൽ എത്തുന്ന വിവേക് ഒബ് റോയ് പങ്കെടുക്കുന്ന രംഗങ്ങൾ ഇവിടെ ചിത്രീകരിക്കും. ജനുവരി 15 ന് എറണാകുളത്ത് എത്തുന്ന വിവേക് ഒബ് റോയി 18 വരെ ഉണ്ടാവും. തുടർന്ന് മുംബയ് യിലേക്ക് മടങ്ങുന്ന വിവേക് ഒബ് റോയ് തിരുവനന്തപുരത്തെ പാക്കപ്പ് ഷെഡ്യൂളിനായി ഈ മാസം അവസാനം എത്തും.
പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ജിനു എബ്രഹാമാണ്. സംയുക്ത മേനോനാണ് നായിക. ദിലീഷ് പോത്തൻ, സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, അർജുൻ അശോകൻ ,രാഹുൽ മാധവ്, സുദേവ് നായർ, കൊച്ചുപ്രേമൻ, സീമ, പ്രിയങ്ക നായർ എന്നിവരാണ് മറ്റു താരങ്ങൾ. സുജിത് വാസുദേവ് ഛായാഗ്രാഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. കനൽ കണ്ണനാണ് ആക്ഷൻ ഡയറക്ടർ.