
തമിഴ് ആക്ഷൻ- ത്രില്ലർ ചിത്രം വിക്രം വേദയുടെ ഹിന്ദി പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിജയ് സേതുപതി തകർത്തഭിനയിച്ച വേദ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൃത്വിക് റോഷനാണ് പോസ്റ്ററിൽ ഉള്ളത്. ഹൃത്വിക്കിന്റെ 48-ാം പിറന്നാളിനോട് അനുബന്ധിച്ച് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിടുകയായിരുന്നു. വിക്രം വേദ എന്ന പേരിൽ തന്നെയാണ് ചിത്രം ഹിന്ദിയിലും എത്തുക. സെയ്ഫ് അലി ഖാൻ, രാധിക ആപ്‌തെ എന്നിവരാണ് മറ്റു താരങ്ങൾ. തമിഴിൽ മാധവൻ അവതരിപ്പിച്ച പൊലീസുകാരനായ വിക്രം എന്ന കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്.
തമിഴിൽ വിക്രം വേദ ഒരുക്കിയ പുഷ്‌കർ- ഗായത്രി ആണ് ഹിന്ദി റീമേക്കിന്റെയും സംവിധാനം .
ടി സീരീസ് ഫിലിംസും റിലയൻസ് എന്റർടെയ്ൻമെന്റും ഫ്രൈഡേ ഫിലിം വർക്ക്സും വൈനോട്ട് സ്റ്റുഡിയോയും ചേർന്ന് നിർമിക്കുന്ന ചിത്രം സെപ്തം 30 ന് റിലീസ് ചെയ്യും.