
രക്ഷകർതൃ ഭരണത്തിൽ നിന്ന് മോചിതയായതിന്റെ സന്തോഷത്തിൽ നഗ്നചിത്രം പങ്കുവച്ച് പ്രശസ്‌ത പോപ്പ് താരം ബ്രിട്ട്‌നി സ്പിയേഴ്‌സ്. പൂർണ നഗ്ന ശരീരം പ്രദർശിപ്പിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് ബ്രിട്ട‌്‌നി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്‌റ്റ് ചെയ‌്തത്. കണ്ണാടിക്കു മുന്നിൽ നഗ്നയായി നിൽക്കുന്നതിന്റെയും നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് സെൽഫി എടുക്കുന്നതിന്റെയും ചിത്രങ്ങളാണിവ.
'സ്വതന്ത്രയായ സ്ത്രീയുടെ ഊർജം എത്രത്തോളമാണെന്ന് മുൻപൊരിക്കലും തനിക്ക് അനുഭവിക്കാൻ സാധിച്ചിട്ടില്ല' എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. 13 വർഷം നീണ്ട രക്ഷാകർതൃ ഭരണത്തിനൊടുവിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബ്രിട്ട്നി മോചിതയായത്. ഗായികയുടെ സ്വത്തുക്കളെല്ലാം പിതാവ് ജാമി സ്പിയേഴ്സ് കൈവശം വച്ചിരിക്കുകയായിരുന്നു.
സ്വതന്ത്രയാക്കപ്പെട്ടതിനു പിന്നാലെ, താൻ വിവാഹിതയാകുകയാണെന്ന് ബ്രിട്ട്നി അറിയിച്ചിരുന്നു. സാം അസ്ഖാരിയാണു വരൻ. മോതിരം കൈമാറിയതിന്റെ ചിത്രങ്ങളും വിഡിയോയും ഗായിക ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.