
വിഷ്ണു ഉണ്ണിക്കഷ്ണൻ, ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ മനേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്പതിമൂന്നാം രാത്രി ശിവരാത്രി എന്നു പേരിട്ടു. ദീപക് പറമ്പോൽ, വിജയ് ബാബു, സോഹൻ സീനുലാൽ,സാജൻ പള്ളുരുത്തി, അനിൽ പെരുമ്പളം, രമേശ് കോട്ടയം, അർച്ചനകവി, മീനാക്ഷി ,  സ്മിനു സിജോ, സോന നായർ, ആര്യ, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ. ദിനേശ് നീലകണ്ഠനാണ് രചന നിർവഹിക്കുന്നത്. ആർ.എസ് ആനന്ദ കുമാറാണ് ഛായാഗ്രഹണം . ഡി 2 കെ ഫിലിംസ്, സിൻസിൽ സെല്ലിലോയ്ഡ് എന്നിവയുടെ ബാനറിൽ മേരി മൈഷ, എസ്. ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗാനരചന, സംഗീതം രാജു ജോർജ്. പി.ആർ.ഒ എ.എസ് ദിനേശ്.