
ഉയരങ്ങൾ കീഴടക്കി വനിതകൾ മുന്നേറുന്ന കാലഘട്ടമാണിത്. ആ പട്ടികയിലേയ്ക്ക് പുതിയൊരു പേര് കൂടി എഴുതപ്പെട്ടിരിക്കുകയാണ്. ആരുമൊന്ന് കടന്നുചെല്ലാൻ ഭയക്കുന്ന അന്റാർട്ടിക്കയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജയായ ഹർപ്രീത് കൗർ പ്രീത് ചാണ്ടിയെന്ന ബ്രിട്ടീഷ് സൈനിക. ലോകത്തെ ആദ്യത്തെ വുമൺ ഒഫ് കളർ എന്ന അംഗീകാരവും ഈ മുപ്പത്തിമൂന്നുകാരി നേടിയിരിക്കുന്നു.
വെളുത്ത വർഗക്കാരല്ലാത്ത സ്ത്രീകളെ വിശേഷിപ്പിക്കുന്ന പദമാണ് വുമൺ ഒഫ് കളർ. അന്റാർട്ടിക്ക മുതൽ ദക്ഷിണധ്രുവം വരെ 700 മൈൽ 40 ദിവസം കൊണ്ട് ഒറ്റയ്ക്ക് നടന്നാണ് പ്രീത് ചാണ്ടി ചരിത്രനേട്ടം സ്വന്തമാക്കിയത്. പോളാർ പ്രീത് എന്ന് വിശേഷണമുള്ള പ്രീത് ചാണ്ടി ബ്രിട്ടീഷ് സൈന്യത്തിൽ ഫിസിയോതെറാപ്പിസ്റ്റാണ്. 40 ദിവസങ്ങളുടെ പോരാട്ടങ്ങൾക്കൊടുവിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയറിയിച്ചുകൊണ്ട് പ്രീത് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു.
ഫ്രഞ്ച് ആൽപ്‌സിലെ പരിശീലനവും ഐസ്‌ലാൻഡിലെ ട്രക്കിംഗും ഉൾപ്പടെ രണ്ടര വർഷം നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ് പ്രീത് അന്റാർട്ടിക്കയിലെത്തുന്നത്. ഭക്ഷണമുൾപ്പടെ 90 കിലോ ഭാരവും ചുമന്നായിരുന്നു യാത്ര. കധിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉദാഹരണമെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് ചീഫ് പ്രീതിനെ വിശേഷിപ്പിച്ചിരുന്നു.
Congratulations to @PreetChandi10 on the completion of her 700-mile unsupported trek to the South Pole. An inspirational example of the grit and determination of our soldiers. Well Done! @BritishArmy pic.twitter.com/uLxYgLCGPd
— The Chief of the General Staff (@ArmyCGS) January 3, 2022