
ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന ഒരു പെൺകുട്ടിയ്‌ക്ക് മുന്നിൽ ഒരു ഗാർഡെത്തുന്നു. അവിടെ നിന്ന് അവളുടെ ജീവിതം മാറുന്നു. ഇതാണ് 'ദ ഗാർഡ്" എന്ന ഹ്രസ്വചിത്രം പറയുന്നത്. ബെൻസോൾഡി കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വിആർഎസ് കംബൈൻസ് ആണ് നിർമാണം. എഡിറ്റിംഗ്: വിപിൻ മണ്ണൂർ. കാമറ ബിനു മാധവ്. വിനോദ് രാജൻ, ഡോ. രേഷ്‌മ എന്നിവരാണ് അഭിനേതാക്കൾ.