തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗം പൂർണമായി രാഷ്ട്രീയവത്കരിക്കാനും മലീമസമാക്കാനുമുള്ള സർക്കാർ നീക്കത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. എ.എച്ച്.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ 31-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ബ്രീസ് എം.എസ്. രാജ് അദ്ധ്യക്ഷത വഹിച്ചു. എം. വിൻസെന്റ് എം.എൽ.എ, പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡോ.എസ്.എസ്. ലാൽ, പ്രസിഡന്റ് ആർ. അരുൺകുമാർ, സംസ്ഥാന സെക്രട്ടറിമാരായ ജെ. ഉണ്ണിക്കൃഷ്ണൻ, എസ്.എഫ്. ജലജകുമാരി, എക്‌സിക്യുട്ടീവ് അംഗം പി.പ്രേംകുമാർ, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ്, വനിതാഫോറം ചെയർപേഴ്സൺ ഷാലറ്റ് മൊറൈസ്, കൺവീനർ എസ്.പ്രഭ, എച്ച്.എസ്.എസ്.ടി.എ ജില്ലാ സെക്രട്ടറി കെ. വെങ്കിടമൂർത്തി, ജില്ലാ സെക്രട്ടറി എസ്.സുരേഷ് ബാബു, ട്രഷറർ എ.പി.പ്രസന്നൻ, ആർ.സലിം രാജ്, ഡോ.എ.ആർ.സന്തോഷ് കുമാർ, ജോൺ.കെ.ചെറിയാൻ, ഡോ.കെ.പി.വിനു, ഹറോൾഡ് സാം , എസ്.ഷില്ലി, അഭിലാഷ് എസ്.എസ്, ഡോ.ഷീന ജോസ് എന്നിവർ പങ്കെടുത്തു.