monkey

ഭോപാൽ: നാട്ടുകാർക്ക് കണ്ണിലുണ്ണിയായിരുന്ന കുരങ്ങന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് പേർ. മദ്ധ്യപ്രദേശിലെ രാജ്ഗർഗിലെ ദാലുപുര ഗ്രാമത്തിലാണ് 1500ഓളം ജനങ്ങൾ കുരങ്ങിന്റെ സംസ്‌കാരത്തിനെത്തിയത്. ഡിസംബർ 29നായിരുന്നു സംഭവം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായതിനാൽ കൊവിഡ് ചട്ടങ്ങൾ നിലവിലുണ്ടായിരിക്കെയാണ് ജനങ്ങൾ ഒത്തുകൂടിയത്. സംഭവത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. മന്ത്രങ്ങൾ ജപിച്ചും മതാചാരപ്രകാരം തല മൊട്ടയടിച്ചുമെല്ലാം ജനങ്ങൾ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തി.

സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ നിന്നും പിരിച്ചെടുത്ത പണം ഉപയോഗിച്ച് വലിയ സദ്യയും ഗ്രാമവാസികൾ നടത്തി. സ്‌ത്രീകളും കുട്ടികളുമടക്കം കൊവിഡ് സുരക്ഷാ മാനദണ്ഡം മറന്ന് ഭക്ഷണം വിളമ്പാനെത്തി.

The residents of Dalupura village in Rajgarh district first held the funeral rites of a langur that died of the cold on 29th December with the chanting of hymns, now hosted a mass feast for more then 1,500 people as part of funerary rituals. pic.twitter.com/aLSOPMqOG6

— Anurag Dwary (@Anurag_Dwary) January 11, 2022

രണ്ടുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത വിവരമറിഞ്ഞ് നിരവധി പേർ ഒളിവിൽ പോയതായാണ് സൂചന. തിങ്കളാഴ്‌ച മദ്ധ്യപ്രദേശിൽ 2317 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഒരു മരണവും. ഞായറാഴ്‌ചയും 2000ന് മുകളിലായിരുന്നു പ്രതിദിന കൊവിഡ് കണക്ക്. ഇൻഡോർ, ഭോപാൽ,ഗ്വാളിയോർ. ജബൽപൂർ, സാഗർ എന്നീ ജില്ലകളിൽ രോഗികൾ നൂറിലേറെയാണ്.