gbvhjhj

വാഷിംഗ്ടൺ : മെസേജിംഗ് ആപ്പായ സിഗ്നലിന്റെ സ്ഥാപകനായ മോക്സി മർലിൻസ്‌പൈക്ക് സി.ഇ.ഒ സ്ഥാനമൊഴിഞ്ഞു. വാട്സാപ്പിന്റെ സഹസ്ഥാപകനും നിലവിൽ സിഗ്നലിന്റെ ബോർഡ് അംഗവുമായ ബ്രിയാൻ ആക്ടൺ ഇടക്കാല സി.ഇ.ഒ ആയി ചുമതലയേൽക്കും. 'സിഗ്നലിന്റെ അനന്തമായ സാദ്ധ്യതകൾ എന്നെ അത്ഭുതപ്പെടുത്തുന്നു.അവ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പുതിയ ഊർജവും പ്രതിബദ്ധതയും ഉള്ള ഒരാളെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. നിറഞ്ഞ മനസോടു കൂടിയാണ് ഞാൻ സി.ഇ.ഒ സ്ഥാനം കൈമാറുന്നത്. മർലിൻസ്‌പൈക്ക് ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. സിഗ്നലിന് ഇതുവരെ നല്കിയ പിന്തുണയ്ക്ക് ഇല്ലാവരോടും അകമഴിഞ്ഞ നന്ദിയുണ്ടെന്നും ഭാവിയിലും ഈ സ്നേഹം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞെങ്കിലും സിഗ്നലിന്റെ ബോർഡ് അംഗമായി മർലിൻസ്‌പൈക്ക് തുടരും. 2018 ൽ തുടക്കമിട്ട സിഗ്നലിന് പ്രതിമാസം നാല് കോടി സജീവ ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.