royal-enfield

വാഹനപ്രേമികളുടെ ഇഷ്ട ബ്രാൻഡാണ് റോയൽ എൻഫീൽഡ്. വിലയിലും ഇവയ്ക്ക് റോയൽ മൂല്യം തന്നെയാണുള്ളത്. വിപണിയിലെ ട്രൻഡനുസരിച്ച് റോയൽ എൻഫീൽഡും പുതിയ വർഷത്തിന്റെ തുടക്കത്തിൽ തന്നെ വില വർദ്ധിപ്പിച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനം ബൈക്കുകളുടെ വിപണിയെയും സാരമായി ബാധിച്ചു കഴിഞ്ഞു. എമിഷൻ മാനദണ്ഡങ്ങൾ കർശനമാക്കിയതും വാഹനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാണ്.

റോയൽ എൻഫീൽഡിന്റെ വിവിധ വിഭാഗം ബൈക്കുകളുടെ പുതിയ വില അറിയാം.

റോയൽ എൻഫീൽഡ് ക്ളാസിക് 350, മെറ്റിയോർ 350

classic

റോയൽ എൻഫീൽഡിന്റെ ടോപ്പ് സെല്ലിംഗ് വിഭാഗത്തിലുള്ള ബൈക്കാണ് ക്ളാസിക് 350. 3,332 രുപയുടെ വില വർദ്ധനവാണ് പുതിയ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. റെഡിഷ് വേരിയന്റിന് 1,87,246 രൂപയാണ് പുതിയ വില. ഹാൽകിയോൺ 1,95,125 രൂപ, സിഗ്നൽസ് 2,07,539 രൂപ, ഡാർക്ക് 2,14,743 രൂപ, ക്രോം 2,18,450 രൂപ എന്നിങ്ങനെയാണ് പുതിയ വില. റോയൽ എൻഫീൽഡ് മെറ്റിയോർ 350ന്റെ ഫയർബോൾ വേരിയന്റിന് 2,01,620 രൂപയാണ് പ്രാരംഭ വില.

റോയൽ എൻഫീൽഡ് ഹിമാലയൻ

himalayan

റോയൽ എൻഫീൽഡ് ശ്രേണിയിൽ ഏറ്റവും ആരാധകരുള്ള അഡ്വഞ്ചർ ബൈക്കുകളാണ് ഹിമാലയൻ. 2022 ജനുവരിയിൽ റോയൽ എൻഫീൽഡ് ഹിമാലയൻ 4,103 രൂപ മുതൽ 4,253 രൂപ വരെ വർധിപ്പിച്ചു. മിറാഷ് സിൽവർ, ഗ്രേവൽ ഗ്രേ എന്നിവയ്ക്ക് ഇപ്പോൾ 2,14,887 രൂപയാണ് പ്രാരംഭ വില. ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നിവ 2,18,706 രൂപയ്ക്കും ഗ്രാനൈറ്റ് ബ്ലാക്ക്, പൈൻ ഗ്രീൻ എന്നിവയ്ക്ക് 2,22,526 രൂപയ്ക്കുമാണ് ലഭിക്കുന്നത്.