
ആശിഷ് റെഡ്‌ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് റൗഡി ബോയ്സ്. ചിത്രത്തിൽ അനുപമ പരമേശ്വരന്റെ കിടിലൻ ഡാൻസ് ഉൾപ്പെടുത്തിയ ബൃന്ദാവനം എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അതേ പാട്ടിന് വീണ്ടും ചുവട് വച്ചിരിക്കുകയാണ് താരം.
ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അസാദ്ധ്യ മെയ്‌വഴക്കമാണെന്നും സായ് പല്ലവിയുടെ നൃത്തത്തെ ഓർമപ്പെടുത്തുന്ന ചുവടുകളുമാണെന്നാണ് ഏറെപ്പേരും പറയുന്നത്. ഈ മാസം 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ ട്രെയിലറിൽ അനുപമയും ആഷികും തമ്മിലുള്ള ലിപ്‌ലോക് സീൻ കണ്ടതോടെ ആരാധകരും ഞെട്ടിയിരിക്കുകയാണ്. സംഗതി ഇതിനോടകം തന്നെ ഗോസിപ്പുകോളങ്ങളിൽ ഇടംപിടിച്ച് കഴിഞ്ഞു.