cricket

കേപ്‌ടൗൺ: തുടരെ ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്‌ടമായ ഇന്ത്യ മെല്ലെ കരകയറുന്നു. മൂന്നാമത്തേതും ഇരു ടീമുകൾക്കും നിർണായകവുമായ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം പതിഞ്ഞ തരത്തിലായിരുന്നു. മികച്ച താളത്തിൽ കളിക്കുമെന്ന് കരുതിയ ഓപ്പണർമാർ കെ.എൽ രാഹുലും പിന്നാലെ മയാങ്ക് അഗർവാളും പുറത്തായി.

ഇന്ത്യൻ സ്‌കോർ 31ൽ നിൽക്കെ ഒലിവിറിന്റെ പന്തിൽ സ്ളിപ്പിൽ കൈൽ വെറൈയിന് ക്യാച്ച് നൽകി രാഹുൽ (12) പുറത്തായി. സ്‌കോർ ബോർഡിൽ രണ്ട് റൺസ് ചേർത്തതോടെ അഗർവാളും(15) പുറത്ത്. റബാഡയ്‌ക്കായിരുന്നു വിക്കറ്റ്. തകർച്ചയെ മുന്നിൽകണ്ട ടീം ഇന്ത്യയെ നായകൻ കൊഹ്‌ലിയും പൂജാരയും ചേർന്ന് മെച്ചപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. എന്നാൽ സ്‌കോർ 95ലെത്തിയതും മാർകോ ജെൻസണിന്റെ പന്തിൽ പൂജാരയും പുറത്തായി. 77 പന്തുകളിൽ 43 റൺസായിരുന്നു പൂജാരയുടെ സ്‌കോർ. നിലവിൽ 39 ഓവറിൽ വിക്കറ്റ് നഷ്‌‌ടത്തിൽ ഇന്ത്യ 105 റൺസ് നേടിയിട്ടുണ്ട്.