tata-ipl
TATA IPL

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​ൻ​ ​പ്രി​മി​യ​ർ​ ​ലീ​ഗ​ന്റെ​ ​പ്ര​ധാ​ന​ ​സ്‌​പോ​ൺ​സ​ർ​മാ​രാ​യി​ ​ടാ​റ്റാ​ ​ഗ്രൂ​പ്പ് ​വ​രു​ന്നു.​ ​ചൈ​നീ​സ് ​സ്മാ​ർ​ട്ട്ഫോ​ൺ​ ​ക​മ്പ​നി​യാ​യ​ ​വി​വോ​യ്ക്ക് ​പ​ക​ര​മാ​ണ് ​ടാ​റ്റാ​ ​ഗ്രൂ​പ്പ് ​ഐ.​പി.​എ​ല്ലി​ന്റെ​ ​ടൈ​റ്റി​ൽ​ ​സ്‌​പോ​ൺ​സ​ർ​മാ​രാ​കു​ന്ന​ത്.​ 2022,​ 2023 സീസണുകളി​ലേ​ക്കാ​ണ് ​ടാറ്റയു​മാ​യി​ ​ക​രാ​റി​ലാ​യി​രി​ക്കു​ന്ന​തെ​ന്ന് ​ഗ​വേ​ണിം​ഗ് ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ന് ​ശേ​ഷം​ ​ഐ.​പി.​എ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​ബ്രി​ജേ​ഷ് ​പ​ട്ടേ​ൽ​ ​അ​റി​യി​ച്ചു.​ 2018ലാണ് ​വി​വോ,​ ​ഐ.​പി.​എ​ല്ലു​മാ​യി​ ​5 വർഷത്തെ ക​രാ​റു​ണ്ടാ​ക്കിയത്.​ 2199​ ​കോ​ടി​യ്ക്കാ​ണ് ​വി​വോ​ ​ക​രാ​ർ​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഇ​ന്ത്യ​യും​ ​ചൈ​ന​യും​ ​ത​മ്മി​ൽ​ ​അതിർത്തിയിൽ​ സം​ഘ​ർ​ഷ​മു​ണ്ടാ​യ​തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​വി​വോ​ 2020​ൽ​ ​ഐ.പി.എൽ സ്പോൺസറായില്ല.​ ​ഡ്രീം​ ​ഇ​ല​വ​ൺ​ ​ആ​യി​രു​ന്നു​ ​ആ​ ​വ​ർ​ഷം​ ​ഐ.​പി.​എ​ല്ലി​ന്റെ​ ​പ്ര​ധാ​ന​ ​സ്പോ​ൺ​സ​റാ​യ​ത്.​ 2021​ൽ​ ​വി​വോ​ ​വീ​ണ്ടും​ ​പ്ര​ധാ​ന​ ​സ്പോ​ൺ​സ​റാ​യി.​
ര​ണ്ട് ​വ​ർ​ഷ​ത്തേ​ക്ക് 670​കോ​ടി​ ​രൂ​പ​യ്ക്കാ​ണ് ​ടാ​റ്റ​ാ ​ഗ്രൂ​പ്പ് ​ക​രാ​ർ​ ​ഒ​പ്പി​ട്ട​ത്.​ക​രാ​ർ​ ​നേ​ര​ത്തേ​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ൽ​ 454​ ​കോ​ടി​ ​വി​വോ​യും​ ​ന​ൽ​കും.​ഇ​തോ​ടെ​ ​ര​ണ്ട് ​വ​ർ​ഷ​ത്തേ​ക്ക് 1124​ ​കോ​ടി​ ​രൂ​പ​ ​ബി.​സി.​സി.​ഐ​യ്ക്ക് ​ല​ഭി​ക്കും.

ടീമുകൾക്ക് അംഗീകാരം

അ​ഹ​മ്മ​ദാ​ബാ​ദും​ ​ല​ക്നൗ​വും​ ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​ര​ണ്ട് ​ഫ്രാ​ഞ്ചൈ​സി​ക​ൾ​ക്ക് ​ഐ.​പി.​എ​ൽ​ ​ഗ​വേ​ണിം​ഗ് ​കൗ​ൺ​സി​ൽ​അം​ഗീ​കാ​രം​ ​ന​ൽ​കി.​
​ഫെ​ബ്രു​വ​രി​ 12,​ 13​ ​തി​യ​തി​ക​ളി​ൽ​ ​ബെംഗളൂരുവിലായി​രി​ക്കും​ ​മെ​ഗാ​താ​ര​ലേ​ലം​ ​ന​ട​ക്കു​ക.​
​അ​തി​ന് ​മു​മ്പ് ​മൂ​ന്ന് ​താ​ര​ങ്ങ​ളെ​ ​വീ​തം​ ​ഇ​രു​ ​ഫ്രാ​ഞ്ചൈ​സി​ക​ൾ​ക്കും​ ​തി​ര​ഞ്ഞെ​ടു​ക്കാം.