scorpio

നയ്‌റോബി: ലോകത്തിൽ തന്നെ ഏറ്റവും ഉയർന്ന ക്രൈം റേറ്റ് ഉള്ള രാജ്യങ്ങളിലൊന്നാണ് കെനിയ. അവിടെയുള്ള കൊടും കുറ്റവാളികളെയും ഭീകരന്മാരെയും തുരത്താൻ കെനിയൻ പൊലീസ് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വാഹനം ഏതെന്ന് അറിഞ്ഞാൽ ഞെട്ടും. ഇന്ത്യയുടെ സ്വന്തം മഹീന്ദ്ര സ്കോർപിയോ. അടുത്തിടെ സ്കോർപിയോയുടെ 100 വാഹനങ്ങൾ കൂടി കെനിയ പൊലീസ് വാങ്ങിച്ചിരുന്നു.

അതേസമയം ഇന്ത്യൻ നിരത്തുകളിൽ കാണപ്പെടുന്ന സ്കോർപിയോ അല്ല കെനിയ പൊലീസ് ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ലഭിക്കുന്ന സിംഗിൾ ക്യാബ് സ്കോർപിയോ ആണ് കെനിയ പൊലീസിന് വേണ്ടി മഹീന്ദ്ര നിർമിച്ചു നൽകിയിരിക്കുന്നത്. ഡബിൾ ക്യാബ് സ്കോർപിയോ ആണ് ഇന്ത്യൻ നിരത്തുകളിൽ കാണപ്പെടുന്നത്. ഇന്ത്യൻ വാഹനനിയമം അനുസരിച്ച് സിംഗിൽ ക്യാബ് വാഹനങ്ങൾ ചരക്ക് വാഹനങ്ങളായി മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. അതിനാലാണ് മഹീന്ദ്ര സ്കോർപിയോയുടെ ഈ മോഡൽ ഇന്ത്യയിൽ വില്പനയ്ക്ക് എത്തിക്കാത്തത്. എന്നാൽ മിക്ക വിദേശ രാജ്യങ്ങളിലും സ്കോർപിയോയുടെ സിംഗിൾ ക്യാബ് മോഡൽ പ്രചാരത്തിലുണ്ട്.

വീതിയേറിയ റേഡിയേറ്റർ ഗ്രില്ലും ഡ്യുവൽ ബീം ഹെഡ്‌ലൈറ്റും ഡേ ടൈം റണ്ണിംഗ് ലൈറ്റും ഉൾപ്പെടെയുള്ള സ്കോർപിയോ ആണ് കെനിയ പൊലീസിന് കൈമാറിയിരിക്കുന്നത്. എൻജിന്റെയും പെർഫോമൻസിന്റെയും കാര്യത്തിൽ നിലവിൽ മാർക്കറ്റിൽ ലഭ്യമായിട്ടുള്ള സ്കോർപിയോയിൽ നിന്ന് വലിയ വ്യത്യാസങ്ങൾ കെനിയ പൊലീസിന് കൈമാറിയ മോഡലിൽ കാണാൻ സാദ്ധ്യതയില്ല.

We are happy to announce that we have officially handed over 100 units of Mahindra Scorpio Single Cab Pik up to the National Police Service. #Mahindra #MahindraGariYaNguvu pic.twitter.com/CsyX6Ri9If

— simba_corp (@simbacorp_ke) January 7, 2022