crime

കൊ​ച്ചി​:​ ​പ​തി​നാ​ലു​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​സ​ൺ​ഡേ​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​യ​ട​ക്കം​ ​നാ​ലു​ ​പ്ര​തി​ക​ൾ​ക്ക് ​ക​ഠി​ന​ത​ട​വും​ ​പി​ഴ​യും​ ​എ​റ​ണാ​കു​ളം​ ​പോ​ക്സോ​ ​കോ​ട​തി​ ​ശി​ക്ഷ​ ​വി​ധി​ച്ചു.​ ​ഒ​ന്നാം​ ​പ്ര​തി​ ​കി​ഴ​ക്ക​മ്പ​ലം​ ​കോ​ള​നി​പ്പ​ടി​ ​അ​റ​യ്ക്ക​ൽ​ ​വീ​ട്ടി​ൽ​ ​അ​നീ​ഷ​ ​(22​)​ ​യ്ക്ക് 32​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വും​ ​പി​ഴ​യും​ ​ര​ണ്ടാം​ ​പ്ര​തി​ ​പ​ട്ടി​മ​റ്റം​ ​ചൂ​ര​ക്കാ​ട്ടു​ക​ര​ ​അ​യ്‌​മ​ന​ക്കു​ടി​ ​വീ​ട്ടി​ൽ​ ​ബേ​സി​ൽ​ ​എ​ന്നു​ ​വി​ളി​ക്കു​ന്ന​ ​ഹ​ർ​ഷാ​ദി​ന് ​(24​)​ 38​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വും​ ​പി​ഴ​യും​ ​മൂ​ന്നാം​ ​പ്ര​തി​ ​കി​ഴ​ക്ക​മ്പ​ലം​ ​ആ​ലി​ൻ​ചു​വ​ട് ​ത​ടി​യ​ൻ​ ​വീ​ട്ടി​ൽ​ ​ജി​ബി​ന് ​(24​)​ 48​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വും​ ​പി​ഴ​യും​ ​അ​ഞ്ചാം​ ​പ്ര​തി​ ​തൃ​ക്കാ​ക്ക​ര​ ​തേ​വ​യ്ക്ക​ൽ​ ​മീ​ൻ​കൊ​ള്ളി​യി​ൽ​ ​വീ​ട്ടി​ൽ​ ​ജോ​ൺ​സ് ​മാ​ത്യു​വി​ന് ​(24​)​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വും​ ​പി​ഴ​യും​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ശി​ക്ഷ.​ 2015​ ​ലാ​ണ് ​സം​ഭ​വം.​ ​പെ​ൺ​കു​ട്ടി​യു​മാ​യി​ ​പ​രി​ച​യ​ത്തി​ലാ​യ​ ​അ​നീ​ഷ​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​കു​ട്ടി​യെ​ ​കാ​ഴ്ച​ ​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ​ ​കാ​ണി​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​വീ​ണ്ടും​ ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ചു.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ത​ടി​യി​ട്ട​പ​റ​മ്പ് ​പൊ​ലീ​സാ​ണ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത്.