dolphins-

ഗാസ : ഇസ്രയേലിന്റെ രഹസ്യായുധങ്ങളിൽ ആയുധമേന്തിയ ഡോൾഫിനുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് ആരോപിച്ചു. തങ്ങളുടെ നാവിക സേനാംഗങ്ങളെ ഇസ്രായേൽ സൈനിക ഡോൾഫിനുകൾ ആക്രമിച്ചെന്ന വിവരം തെളിവുകൾ സഹിതമാണ് ഹമാസ് പുറത്ത് വിട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം ആയുധങ്ങൾ ഘടിപ്പിച്ച ഡോൾഫിനുകളെ ഇസ്രയേൽ അയച്ചതായും അൽഖസ്സാം ബ്രിഗേഡ് നേവൽ കമാൻഡോയുടെ വക്താവ് ഒരു വീഡിയോയിൽ വെളിപ്പെടുത്തി. ഗാസ തീരത്ത് മുങ്ങിയ ഒരു ബ്രിട്ടീഷ് കപ്പലിൽ നിന്ന് നിരവധി യുദ്ധോപകരണങ്ങൾ നീക്കം ചെയ്ത വിവരവും ഹമാസ് ഇതിനൊപ്പം പുറത്ത് വിട്ടിട്ടുണ്ട്.

അതേസമയം കില്ലർ സയണിസ്റ്റ് ഡോൾഫിനുകൾ നിലവിലുണ്ടെന്ന് ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസിന്റെ ലോംഗ് വാർ ജേണലിലെ റിസർച്ച് അനലിസ്റ്റായ ജോ ട്രൂസ്മാൻ ട്വീറ്റ് ചെയ്യുകയും ചെയ്തു. കൊലയാളി ഡോൾഫിൻ ധരിച്ചിരുന്നതായി പറയപ്പെടുന്ന ആയധവും പ്രസിദ്ധീകരണത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

BREAKING. Alleged Israeli Navy trained Dolphin killed Hamas frogman https://t.co/OiaGMKzpjY pic.twitter.com/lOYoOsGBH6

— H I Sutton (@CovertShores) January 10, 2022


സൈനിക ലക്ഷ്യങ്ങൾക്കായി ഇസ്രയേൽ മൃഗങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നതായി ആരോപണം നിലവിലുണ്ട്.
മുൻപ് ഈജിപ്ഷ്യൻ വിനോദസഞ്ചാരത്തെ തകർക്കാനുള്ള മൊസാദ് ഓപ്പറേഷന്റെ ഭാഗമായി സ്രാവുകളെ ഉപയോഗിക്കുന്നതായി 2010ലെ ഷാം എൽഷൈഖിലെ സ്രാവ് ആക്രമണത്തെ ചൂണ്ടിക്കാട്ടി ഈജിപ്തിലെ സൗത്ത് സിനായ് ഗവർണർ മുഹമ്മദ് അബ്ദുൽ ഫാദിൽ ഷൗഷ ആരോപണം ഉയർത്തിയിരുന്നു. 2011 ൽ ഒരു കഴുകനെ ഇസ്രായേൽ ചാരവൃത്തി ആരോപിച്ച് സൗദി അറേബ്യ പിടികൂടിയിരുന്നു. 2013ൽ, തുർക്കി ഉദ്യോഗസ്ഥർ ഇസ്രായേലി ചാരപ്പക്ഷിയെ പിടികൂടിയെങ്കിലും പിന്നീട് മോചിപ്പിച്ചിരുന്നു. എന്നാൽ ജലജീവികളെ ഇസ്രയേൽ സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന ഹമാസിന്റെ ആരോപണം ഇപ്പോഴാണ് പുറത്ത് വരുന്നത്.

https://t.co/DkpUb9LgYH

— H I Sutton (@CovertShores) January 10, 2022