തളിപ്പറമ്പ്: ധീരജിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കലാലയത്തിലും വഴിനീളെയും ആയിരങ്ങൾ എത്തിയതോടെ വിലാപയാത്ര വളരെ വൈകിയാണ് ജന്മനാടായ തളിപ്പറമ്പിലെത്തിയത്.ഇടുക്കിയിൽ കൂടാതെ
തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, കുന്നംകുളം, എടപ്പാൾ, കോട്ടക്കൽ, തേഞ്ഞിപ്പലം, കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ പൊതുദർശനത്തിനു സൗകര്യം ഒരുക്കിയിരുന്നു.
കണ്ണൂർ ജില്ലയിൽ തലശ്ശേരി, മീത്തലെപീടിക, മുഴപ്പിലങ്ങാട് കുളം ബസാർ, തോട്ടട ഗവ. പോളിടെക്‌നിക്ക്, താഴെചൊവ്വ, കണ്ണൂർ തെക്കി ബസാർ, പുതിയതെരു, പാപ്പിനിശ്ശേരി പഞ്ചായത്ത്, കല്യാശ്ശേരി, ധർമ്മശാല എന്നിവിടങ്ങളിലും മൃതദേഹം കാണാൻ സൗകര്യം ഒരുക്കിയിരുന്നു.
മന്ത്രിമാരായ എം.വി.ഗോവിന്ദൻ, പി.രാജീവ്, സി.പി. എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ഇ.പി.ജയരാജൻ, സി.പി. എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയിംസ് മാത്യു, പി.ജയരാജൻ, എം. എൽ. എമാരായ കെ.വി.സുമേഷ്, എം.വിജിൻ, ടി. ഐ. മധുസൂദനൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ തുടങ്ങി ആയിരങ്ങളാണ് അന്ത്യോപചാരമർപ്പിക്കാനെത്തിയത്.