
ഇന്ന് ദേശീയ യുവ ദിനം. ഇന്ത്യയുടെ 
ആത്മീയഹൃദയം തൊട്ടറിഞ്ഞ 
സ്വാമി വിവേകാനന്ദന്റെ 159-ാം 
ജന്മവാർഷികം. എക്കാലവും യുവത്വത്തിനു 
പ്രചോദനമായ വിവേകാനന്ദന്റെ
ജീവിതാദ്ധ്യായങ്ങൾ ചിത്രങ്ങളിലൂടെ...
വിവരണം: മഞ്ചു വെള്ളായണി
ചിത്രീകരണം : സ്വാതി ജയകുമാർ
1.
19-ാം ശതകത്തിൽ ബ്രിട്ടീഷ്  ഭരണത്തിൻകീഴിൽ ഇന്ത്യയുടെ  സമ്പന്നമായ ആത്മീയ രംഗത്തിനും 
സംസ്കാരത്തിനും കോട്ടം തട്ടിത്തുടങ്ങിയവേളയിലാണ്  ഇന്ത്യൻ യുവത്വത്തിന്റെ  സിംഹമെന്ന് ലോകം വാഴ്ത്തിയ  സ്വാമി വിവേകാനന്ദന്റെ ജനനം. 1863  ജനുവരി 12 ന് കൽക്കട്ടയിൽ  വിശ്വനാഥ ദത്തയുടെയും ഭുവനേശ്വരിയുടെയും മകനായി പിറന്ന  കുട്ടിക്ക് അവർ നരേനാഥ് എന്നു പേരിട്ടു
2.
നരേന് സന്യാസി മാരോടായിരുന്നു ഏറെ പ്രിയം. കിട്ടുന്നതെല്ലാം ഭിക്ഷുക്കൾക്കു  നൽകുന്നത് എന്താണു മോനേ എന്ന  അമ്മയുടെ  ചോദ്യത്തിന്,  'അവർ  ഒന്നുമില്ലാത്തവരല്ലേ  അമ്മേ " എന്നായിരുന്നു നരേന്റെ മറുപടി
3.
നരേന് സന്യാസിമാരോടായിരുന്നു ഏറെ പ്രിയം. കിട്ടുന്നതെല്ലാം  ഭിക്ഷുക്കൾക്കു  നൽകുന്നത് എന്താണു  മോനേ എന്ന  അമ്മയുടെ  ചോദ്യത്തിന്,  'അവർ  ഒന്നുമില്ലാത്തവരല്ലേ  അമ്മേ " എന്നായിരുന്നു 
നരേന്റെ മറുപടി
4.
ഒരിക്കൽ തന്റെ ഹുക്ക നരേന്റെ കൈയിലിരിക്കുന്നതു കണ്ട്
പിതാവ് നീരസം പ്രകടിപ്പിച്ചു. എന്ത് കാട്ടുകയാണെന്ന ചോദ്യത്തിന് 
ഒരു മുസ്ളിമിന്റെ ഹുക്കയും 
ബ്രാഹ്മണന്റെ ഹുക്കയും  തമ്മിൽ വ്യത്യാസമുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നായിരുന്നു മറുപടി! 
കുട്ടിയായിരുന്നെങ്കിലും ജാതി- 
മത വിവേചനത്തിന്റെ 
പൊള്ളത്തരം തുറന്നുകാട്ടുകയായിരുന്നു ജ്ഞാനിയായ 
നരേൻ
5.
ഇൗശ്വരനെ തെരയുന്നതിലായിരുന്നു നരേന്റെ താത്പര്യം. ബ്രഹ്മസമാജത്തിന്റെ നേതാവായ 
ദേവേനാഥ  ടാഗോറിനോട് ഒരിക്കൽ നേരിട്ടു ചോദിച്ചു: താങ്കൾ ദൈവത്തെ കണ്ടിട്ടുണ്ടോ?  ഇൗശ്വരാന്വേഷണം തുടർന്ന  നരേനോട് കുടുംബ സുഹൃത്തായ സുരേനാഥ മിത്ര ദക്ഷിണേശ്വറിലെ രാമകൃഷ്ണ പരമഹംസരെപ്പറ്റി പറഞ്ഞു
6.
ദക്ഷിണേശ്വറിലെത്തിയ നരേനെ എത്രയോ കാലമായി കാത്തിരിക്കുന്നതു പോലെ രാമകൃഷ്ണ പരമഹംസർ വരവേറ്റു: അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, 'കണ്ടിട്ടുണ്ട്; നിന്നെ കാണുന്നതിനേക്കാൾ വ്യക്തമായി. നിനക്കും അതുപോലെ കാണാനാകും"എന്നായിരുന്നു മറുപടി. ലോകത്തിന് എക്കാലവും മാതൃകയായ  ഗുരുശിഷ്യബന്ധം അവിടെ തുടങ്ങുന്നു
7
ഗുരുനിർദ്ദേശ പ്രകാരം കാളിക്ഷേത്ര ദർശനത്തിനു പോയെങ്കിലും 
പണത്തിനായല്ല,  അറിവിനായാണ്  നരേൻ  പ്രാർത്ഥിച്ചത്. 
ശിഷ്യന്റെ  മനസറിഞ്ഞ രാമകൃഷ്ണ  പരമഹംസർ തന്റെ പാദം ശിഷ്യന്റെ 
മെയ്യിൽ സ്പർശിച്ചു. പ്രകാശവലയത്തിൽ പെട്ടതുപോലെ 
നരേൻ യഥാർത്ഥ ആനന്ദമറിഞ്ഞു.  തുടർന്ന് ഒരു സ്കൂളിൽ പഠിപ്പിക്കാനുള്ള 
ജോലിയും കിട്ടി
8
രാമകൃഷ്ണ പരമഹംസർക്ക് കണ്ഠത്തിൽ ഗുരുതരരോഗം പിടിപെട്ടു. പരമഹംസരുടെ 
ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. രോഗശയ്യയ്ക്കരികിൽ
ഗുരുവിനെ പ്രണമിച്ച നരേനെ അദ്ദേഹം ശിരസിൽ കൈവച്ച് അനുഗ്രഹിച്ചു. ആ
സ്പർശത്തിലൂടെ ഗുരുവിന്റെ സമസ്തജ്ഞാനവും വിശുദ്ധിയും ശിഷ്യനിലേക്ക് പ്രവഹിച്ചു
9
രാമകൃഷ്ണ  പരമഹംസരുടെ 
ലക്ഷ്യവും  കർമ്മവും 
പൂർത്തീ
കരിക്കുന്നതിനായി 
സന്യാസവേഷം 
ധരിച്ച് 
നരേൻ 
ശാരദാദേവിയുടെ അനുഗ്രഹം 
തേടിയെത്തി. 
നിന്റെ ദൗത്യം 
വിജയിക്കും
എന്ന് ദേവി
ഹൃദയം 
നിറഞ്ഞ് 
അനുഗ്രഹിച്ചു
10
ഭാരതത്തിന്റെ 
നാനാദിക്കുകളിലും 
ഭിക്ഷാംദേഹിയായി 
നരേൻ അലഞ്ഞു.
അഹിംസാമാർഗം 
തുടരാനും ഭയം വെടിഞ്ഞ്
സജീവമായി
ധീരമായി മുന്നേറാനും 
അദ്ദേഹം 
ഉദ്ബോധിപ്പിച്ചു.
11
മൗണ്ട് അബുവിൽവച്ച് 
ഒരു മുസ്ളിം ഉദ്യോഗസ്ഥൻ 
നരേസ്വാമിയെ അത്താഴത്തിനു ക്ഷണിച്ചു. സ്വാമി അത് സ്വീകരിച്ചു. 
മുസ്ളിമായ തന്റെ 
ക്ഷണം എങ്ങനെ സ്വീകരിച്ചു 
എന്ന ചോദ്യത്തിന് ജാതിമതങ്ങൾ മനുഷ്യനെ വിഭജിക്കുന്നതാകരുതെന്നായിരുന്നു 
അദ്ദേഹത്തിന്റെ മറുപടി
12
ഖേത്രിയിലെ മഹാരാജാവിന്റെ ക്ഷണം സ്വീകരിച്ചെത്തിയ സ്വാമിക്ക്
ചിക്കാഗോയിൽ നടക്കുന്ന ലോക മത സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്കായി അദ്ദേഹം തന്റെ സംഭാവന നൽകി. അതിനുശേഷമാണ് സ്വാമിജി സ്വാമി വിവേകാനന്ദൻ എന്നറിയപ്പെട്ടത്. ചിക്കാഗോയിലെ സർവമത 
സമ്മേളനത്തിൽ പങ്കെടുക്കാൻ കപ്പലിലാണ് സ്വാമി വിവേകാനന്ദൻ പുറപ്പെട്ടത്
13
സമ്മേളനത്തിൽ
പങ്കെടുക്കുന്നതിന് 
പലതരത്തിലുള്ള വിഘ്നങ്ങൾ
 അഭിമുഖീകരിക്കേണ്ടിവന്നു. 
കൈയിലുണ്ടായിരുന്ന രേഖകളും പണവും നഷ്ടപ്പെട്ട് ഒരുവിധം വിശപ്പടക്കി സമ്മേളനത്തിനെത്തിയ സ്വാമി വിവേകാനന്ദനെ മിക്ക
പ്രതിനിധികളും കാര്യമായെ
ടുത്തില്ല. സംസാരിക്കാനുള്ള
ഉൗഴമായപ്പോൾ ശ്രീരാമകൃഷ്ണ 
പരമഹംസരെ മനസിൽ 
ധ്യാനിച്ച് ഭാരതത്തിന്റെ 
അഭിമാനം ആവേശമാക്കി 
സംസാരിക്കാൻ തുടങ്ങി
14
അഭിമാനവും ആനന്ദവും 
തുടിക്കുന്ന 
ഹൃദയത്തോടെ, വിദ്യാദേവതയായ 
സരസ്വതിയെ ധ്യാനിച്ച് 
'അമേരിക്കയിലെ സഹോദരീ
സഹോദരന്മാരെ"എന്ന് 
അഭിസംബോധന ചെയ്തു.
'ലേഡീസ് ആൻഡ് ജന്റിൽമാൻ" 
എന്ന പതിവുശൈലി വിട്ടുള്ള 
വിവേകാനന്ദ വചനങ്ങൾ സദസിനെ രോമാഞ്ചം കൊള്ളിച്ചു. മാനവരാശിയെ ഒന്നായിക്കണ്ടും സാഹോദര്യവും സ്നേഹവും ഉയർത്തിപ്പിടിച്ചുമുള്ള വാക്കുകൾ ഗംഗാപ്രവാഹ സമാനമായിരുന്നു. പിറ്റേന്ന് 
പാശ്ചാത്യപത്രങ്ങളുടെ 
മുഖ്യവാർത്ത വിവേകാനന്ദന്റെ
പ്രഭാഷണമായിരുന്നു. 
അമേരിക്കയിൽ പലേടത്തും
ഭാരതത്തിന്റെ വേദാന്ത, യോഗ
മൂല്യങ്ങൾ അദ്ദേഹം
പ്രകീർത്തിച്ചു
15
ഹിന്ദുമതത്തെ ഗ്രസിച്ചിരുന്ന 
അനാചാരങ്ങൾ, അയിത്തം 
എന്നിവയ്ക്കെതിരെ ഇന്ത്യയുടെ 
പല ഭാഗങ്ങളിലും സഞ്ചരിച്ച് 
അദ്ദേഹം പ്രഭാഷണങ്ങൾ 
നടത്തി. ഇന്ത്യയുടെ സാംസ്കാരിക മാഹാത്മ്യം ഒാർമ്മപ്പെടുത്തുകയും ചെയ്തു. എല്ലാ അന്ധകാര വലയങ്ങളും വലിച്ചെറിഞ്ഞ് 
പുതിയ പ്രഭാതത്തിലേക്കും
പ്രകാശത്തിലേക്കും ഉണരുവാനായിരുന്നു സ്വാമി വിവേകാനന്ദന്റെ ആഹ്വാനം
16
1902 ജൂലായ് നാല്. ബേലൂർ മഠത്തിൽ സന്ധ്യാരാധനയ്ക്കുള്ള മണിനാദം
മുഴങ്ങിയപ്പോൾ സ്വാമി വിവേകാനന്ദൻ പൂജാമുറിയിലേക്കു പോയി. കിഴക്ക് ഗംഗയ്ക്കപ്പുറത്തെ ദക്ഷിണേശ്വറിന് 
അഭിമുഖമായിരുന്ന് ധ്യാനനിരതനായി. അതിനുശേഷം ശയ്യയിൽ കിടന്നു. വലതുകൈ ചെറുതായി വിറച്ചു. നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. തല വിറയ്ക്കാൻ തുടങ്ങി. മുഖത്ത് സ്വർഗീയമായ ഒരു പ്രകാശം പരന്നു. മനസാ വാചാ കർമ്മണാ ലോകത്തിന് പ്രകാശം 
പകർന്ന ആ പുണ്യാത്മാവ് 39-ാം 
വയസ്സിൽ പ്രകൃതിയിലേക്കു മടങ്ങി