acropolis

ഏഥൻസ്: യുണെസ്കോയുടെ പട്ടികയിൽ സ്ഥാനം പിടിച്ച ഏഥൻസിലെ സംരക്ഷിത ഹെറിറ്റേജ് കേന്ദ്രമായ അക്രോപൊളീസിൽ ഗേ സെക്സ് ചിത്രീകരണം. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വിവാദമായതോടെ ചിത്രീകരണത്തിന് പിന്നിലുള്ളവരെ തപ്പിയിറങ്ങിയിരിക്കുകയാണ് ഗ്രീസിലെ പൊലീസ് ഉദ്യോഗസ്ഥർ. സംഭവത്തിന് പിന്നിലുള്ളവർ ആരായിരുന്നാലും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന് ഗ്രീസിലെ സാംസ്കാരിക മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.

വീഡിയോ ചിത്രീകരണത്തിലൂടെ ദേശീയത, പ്രാചീന ഗ്രീക്ക് സംസ്കാരത്തിന്റെ, പുരുഷാധിപത്യം എന്നിവയെ ഒരു വ്യത്യസ്ത വീക്ഷണകോണിൽ നോക്കികാണാനാണ് ശ്രമിച്ചതെന്നും ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയാണ് തങ്ങൾ ഇതിലൂടെ നൽകാൻ ഉദ്ദേശിച്ചതെന്നും ഷോർട്ട് ഫിലിമിന്റെ അണിയറപ്രവർത്തകർ ഒരു പത്രകുറിപ്പിൽ വ്യക്തമാക്കി. വീഡിയോ ചിത്രീകരണത്തിന് പിന്നിലുള്ലവരെ ഇതു വരെയായും കണ്ടെത്താൻ സാധിച്ചിട്ടില്ല.

രാജ്യത്തിന്രെ അഭിമാനമായ നിർമിതികളെ ലോകത്തിന് മുന്നിൽ അപമാനിച്ചിട്ടല്ല ആവിശ്കാര്യ സ്വാതന്ത്ര്യത്തെകുറിച്ച് സംസാരിക്കേണ്ടതെന്ന് ഗ്രീസിലെ സാംസ്കാരിക മന്ത്രാലയം പത്രകുറിപ്പിൽ പറഞ്ഞു. പുരാവസ്തുഗവേഷണത്തിൽ വളരെ വലിയ സ്ഥാനം വഹിക്കുന്ന അക്രോപൊളീസ് ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടെ കേന്ദ്രമാകുന്നത് അനുവദിക്കാൻ സാധിക്കില്ലെന്നും സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി.

36 മിനിട്ട് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ഡിസംബർ 16ന് ഗ്രീസിലെ ഒരു സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നു. അന്ന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ചിത്രത്തിന്റെ ഓൺലൈൻ റിലീസ് വന്നതോടെയാണ് സംഭവം രാജ്യാന്തര ശ്രദ്ധ നേടുന്നത്.