arrest

കാസർകോട്: ഉപ്പള സ്വദേശിയായ വരനെ കൊറഗജ്ജവേഷം കെട്ടിച്ച് കർണ്ണാടക വിട്ലയിലെ വധൂഗൃഹത്തിലേയ്ക്ക് ആനയിച്ച കേസിൽ പ്രതികളായ രണ്ടുപേരെ വിട്ല പൊലീസ് അറസ്റ്റ് ചെയ്തു. മംഗൽപാടി സ്വദേശി അഹമ്മദ് മുജിതാബ് (28), ബായാർപദവ് സ്വദേശി മൊയ്തീൻ മുനീസ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊറഗജ്ജവേഷം കെട്ടിയ സംഭവത്തിൽ വരൻ ബേക്കൂരിലെ ഉമറുൽ ബാസിതിനും കണ്ടാലറിയാവുന്ന 25 പേർക്കുമെതിരെയാണ് വിട്‌ല പൊലീസ് കേസെടുത്തത്. ദക്ഷിണ കർണ്ണാടക എസ്. പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് വിട്‌ലയിൽ ഇന്നലെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിച്ചു.