
കണ്ണൂർ: കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. കണ്ണൂർ ചക്കരക്കല്ലിൽ കോൺഗ്രസ് നേതാവും മണ്ഡലം സെക്രട്ടറിയുമായ സി സി രമേശിന്റെ വീടിന് നേരെയാണ് ബോംബേറ്. വീടിന്റെ വാതിലും അകത്തുണ്ടായിരുന്ന വാഷിംഗ് മെഷീനും തകർന്നു.
അതേസമയം ഇന്നലെ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലെ വീട്ടിലെത്തി. ഇതിനെതുടർന്ന് ജില്ലയിലുടനീളം പൊലീസ് അതീവ ജാഗ്രതയിലാണ്.