arrested

തി​രു​വ​ന​ന്ത​പു​രം​:​ ​ഗു​ണ്ട​ക​ൾ​ക്കും​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കു​മെ​തി​രെ​ ​ന​ട​പ​ടി​ ​ക​ടു​പ്പി​ച്ച് ​പൊ​ലീ​സ്.​ ​എ.​ഡി.​ജി.​പി​ ​മ​നോ​ജ് ​എ​ബ്ര​ഹാ​മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജി​ല്ല​ക​ളി​ൽ​ ​ര​ണ്ടു​വീ​തം​ ​പ്ര​ത്യേ​ക​ ​സ്ക്വാ​ഡു​ക​ളെ​ ​നി​യോ​ഗി​ച്ച് ​ന​ട​ത്തി​യ​ ​ഓ​പ്പ​റേ​ഷ​നു​ക​ളി​ൽ​ 13,032​ ​ഗു​ണ്ട​ക​ള്‍​ ​അ​റ​സ്റ്റി​ലാ​യി.​ ​ഗു​ണ്ടാ​നി​യ​മ​പ്ര​കാ​രം​ 215​ ​പേ​ര്‍​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.​ ​ഡി​സം​ബ​ര്‍​ 18​ ​മു​ത​ല്‍​ ​ജ​നു​വ​രി​ ​ഒ​ൻ​പ​തു​വ​രെ​യു​ള​ള​ ​ക​ണ​ക്കാ​ണി​ത്.പൊ​ലീ​സ് ​സം​സ്ഥാ​ന​ത്തു​ട​നീ​ളം​ 16,680​ ​സ്ഥ​ല​ങ്ങ​ളി​ല്‍​ ​റെ​യ്ഡ് ​ന​ട​ത്തി.​ 5,987​ ​മൊ​ബൈ​ല്‍​ ​ഫോ​ണു​ക​ള്‍​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ജാ​മ്യ​വ്യ​വ​സ്ഥ​ക​ള്‍​ ​ലം​ഘി​ച്ച​ 61​ ​പേ​രു​ടെ​ ​ജാ​മ്യം​ ​റ​ദ്ദാ​ക്കാ​ന്‍​ ​ന​ട​പ​ടി​യെ​ടു​ത്തു.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ല്‍​ ​ഗു​ണ്ട​ക​ള്‍​ ​അ​റ​സ്റ്റി​ലാ​യ​ത് ​തി​രു​വ​ന​ന്ത​പു​രം​ ​റൂ​റ​ലി​ലാ​ണ് ​-​ 1506​ ​പേ​ര്‍.​ ​ആ​ല​പ്പു​ഴ​യി​ല്‍​ 1322​ ​പേ​രും​ ​കൊ​ല്ലം​ ​സി​റ്റി​യി​ല്‍​ 1054​ ​പേ​രും​ ​പാ​ല​ക്കാ​ട് 1023​ ​പേ​രും​ ​കാ​സ​ര്‍​കോ​ട്ട് 1020​ ​പേ​രും​ ​പി​ടി​യി​ലാ​യി.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ല്‍​ ​മൊ​ബൈ​ല്‍​ ​ഫോ​ണു​ക​ള്‍​ ​പി​ടി​ച്ചെ​ടു​ത്ത​തും​ ​തി​രു​വ​ന​ന്ത​പു​രം​ ​റൂ​റ​ലി​ല്‍​ ​നി​ന്നാ​ണ്-​ 1103​ ​എ​ണ്ണം.

തു​ട​രെ​ത്തു​ട​രെ​ ​ഗു​ണ്ടാ​ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​തോ​ടെ​യാ​ണ് ​ഗു​ണ്ടാ,​ ​മ​യ​ക്കു​മ​രു​ന്ന് ​സം​ഘ​ങ്ങ​ളെ​ ​അ​മ​ർ​ച്ച​ ​ചെ​യ്യാ​നു​ള്ള​ ​സം​ഘ​ങ്ങ​ളു​ടെ​ ​സം​സ്ഥാ​ന​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​റാ​യി​ ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്തെ​ ​എ​ഡി​ജി​പി​ ​മ​നോ​ജ് ​എ​ബ്ര​ഹാ​മി​നെ​ ​നി​യോ​ഗി​ച്ച​ത്.​ ​നാ​ർ​കോ​ട്ടി​ക് ​സെ​ൽ​ ​ഡി​വൈ.​എ​സ്.​പി​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ജി​ല്ല​ക​ളി​ലെ​ ​സ്ക്വാ​ഡു​ക​ൾ.​ .​ ​വാ​റ​ണ്ടു​ള്ള​ ​പ്ര​തി​ക​ളെ​യും​ ​ഒ​ളി​വി​ൽ​ ​ക​ഴി​യു​ന്ന​വ​രെ​യും​ ​ക​ണ്ടെ​ത്തി​ ​അ​റ​സ്​​റ്റ് ​ചെ​യ്യു​ന്നു​ണ്ട്.​ ​ക്രി​മി​ന​ൽ​ ​സം​ഘ​ങ്ങ​ൾ​ക്കു​ ​പ​ണം​ ​കി​ട്ടു​ന്ന​ ​സ്റോ​ത​സും​ ​ക​ണ്ടെ​ത്തും.