
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അടുത്ത് നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ. മൂവാറ്റുപുഴ മുളവൂർ കോട്ടമുറിക്കൽ വീട്ടിൽ ഷക്കീറിനെയാണ് (47) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നിരിക്കപറമ്പ് ഭാഗത്ത് കൽപണിക്ക് വന്നതായിരുന്നു പ്രതി. സംഭവത്തിനു ശേഷം ഫോൺ ഓഫ് ചെയ്ത് പ്രതി ഒളിവിൽ കഴിഞ്ഞുവരികയായിരിന്നു.