
ഇടുക്കി: എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായ ധീരജിനെ കൊല്ലാനുപയോഗിച്ച കത്തി കണ്ടെത്താനായി ഇന്നും തെരച്ചിൽ. മുഖ്യപ്രതി നിഖിൽ പൈലിയുമായിട്ടാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്.
ഇടുക്കി കളക്ട്രേറ്റിന് സമീപമാണ് തെരച്ചിൽ. ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിഖിലാണ് ധീരജിനെ കുത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. നിഖിലിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. നിഖിൽ പൈലിയെക്കൂടാതെ യൂത്ത് കോൺഗ്രസ് നേതാവായ ജെറിൻ ജോജോയേയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.