wife-swapping-case

കോട്ടയം: പങ്കാളിയെ ലൈംഗികബന്ധത്തിന് കൈമാറുന്ന സംഘത്തെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്ത്. ഒരു തവണ തങ്ങളുടെ അടുത്ത് വന്നവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സംഘം പലതവണ ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നു. പിന്നീട് ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ വലയിലാക്കിയിട്ടുണ്ടെന്നാണ് പരാതിക്കാരിയുടെ മൊഴിയിൽനിന്ന് പൊലീസിന് ലഭിച്ച സൂചന.

വിവാഹം കഴിഞ്ഞു ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ പ്രതി ഭാര്യയെ നിർബന്ധിക്കുന്നുണ്ടായിരുന്നു. സഹികെട്ട് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും, പൊലീസിൽ പരാതി കൊടുക്കുകയും ചെയ്തു. താൻ ചുമ്മാ പറഞ്ഞതാണെന്നും, ഒരിക്കലും അത്തരമൊരു പ്രവൃത്തി തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പറഞ്ഞ് അയാൾ യുവതിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

പിന്നീട് മക്കളെ കൊല്ലുമെന്നും മറ്റും ഭീഷണിമുഴക്കിയതോടെയാണ് ഭർത്താവിന്റെ ആവശ്യങ്ങൾക്ക് യുവതി വഴങ്ങിയത്. ഭാര്യ മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ ഇയാൾ സൂക്ഷിച്ചുവച്ചു. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ ദൃശ്യങ്ങൾ നിന്റെ വീട്ടിൽ കാണിക്കുമെന്നും ഭീഷണിപ്പെടുത്തി. ഒരു ഭർത്താവും ചെയ്യാത്ത വൃത്തികേടുകൾ ചെയ്തുകൂട്ടിയപ്പോഴും പെങ്ങൾ എല്ലാം സഹിച്ചത് മക്കളെ ഓർത്താണെന്ന് പരാതിക്കാരിയുടെ സഹോദരൻ പറഞ്ഞു.