
ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള തന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്ന് വ്യക്തമാക്കി ആക്രമിക്കപ്പെട്ട നടി തിങ്കളാഴ്ച ഒരു പോസ്റ്റിട്ടിരുന്നു. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്.
നടിയെ പിന്തുണച്ച് സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ അവരുടെ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, പൂർണിമ ഇന്ദ്രജിത്ത്, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സയനോര തുടങ്ങിയ താരങ്ങളെല്ലാം പിന്തുണ അറിയിച്ചു. ഇപ്പോഴിതാ സൂപ്പർതാരങ്ങളുടെ പിന്തുണയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ.
എ എം എം എയിൽ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ല.— N.S. Madhavan (@NSMlive) January 11, 2022
 
ദിലീപിനെ എ എം എം എ യിൽ നിന്നും പുറത്താക്കാതെ എന്തു സഹതാപ പോസ്റ്റിട്ടിട്ടും കാര്യമില്ലെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്.