well

കോട്ടയം: ഭാര്യയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്നു കോടതി. പള്ളിക്കത്തോട് സ്വദേശിയും നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരിയുമായിരുന്ന ബിന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിനെയാണ് ജില്ലാ സെഷൻസ് കോടതി നാല് വി.ബി സുജയമ്മ കുറ്റക്കാരനെന്നു കണ്ടെത്തിയത്. ശിക്ഷ 14 ന് വിധിക്കും. 2015 മാർച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് മദ്യപിച്ചെത്തിയ രാജേഷ് ഭാര്യയുമായി വഴക്കിട്ടു. തുടർന്ന്, കിണറ്റിൽ തള്ളിയിടുകയായിരുന്നു. രാജേഷും പിന്നാലെ ചാടി. കിണറ്റിൽ ഇറങ്ങിയ ശേഷം രാജേഷ് ഭാര്യയുടെ നെഞ്ചിൽ ചവിട്ടി വെള്ളത്തിൽ മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സാക്ഷികൾ മൊഴി നൽകി. പ്രോസിക്യൂഷന് വേണ്ടി അഡ്വ:ഗിരിജ ബിജു, അഡ്വ:മഞ്ജു മനോഹർ, അഡ്വ.എം.ആർ സജ്നമോൾ എന്നിവർ ഹാജരായി.