cow

ഭോപ്പാൽ: കൃഷിയിടം നശിപ്പിച്ചതിനെ തുടർന്ന് നൂറുകണക്കിന് കന്നുകാലികളെ മുൻസിപ്പൽ ഓഫീസിലേക്ക് കടത്തിവിട്ട് കർഷകരുടെ പ്രതികാരനടപടി. മദ്ധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ഉൾപ്പെടുന്ന അക്കോഡ ടൗണിലാണ് സംഭവം നടന്നത്.

പ്രദേശത്ത് ഗോശാലകൾ ഇല്ലാത്തിനാൽ നൂറുകണക്കിന് പശുക്കൾ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്. ഇവ പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് കടക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗ്രാമവാസികളുടെ നടപടി.

തിങ്കളാഴ്ച ഏകദേശം 800 പശുക്കളെ ഗ്രാമവാസികൾ അക്കോഡ മുൻസിപ്പൽ വളപ്പിലേക്ക് കൊണ്ടുവന്ന് പൂട്ടിയിട്ടതായി ചീഫ് മുനിസിപ്പൽ ഓഫീസർ രംഭൻ സിംഗ് ഭദോറിയ പറഞ്ഞു. പശു സംരക്ഷണ കേന്ദ്രം നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പൗരസമിതിക്ക് കൈമാറിയിട്ടില്ല. ബുധനാഴ്ച ജില്ലാ കളക്ടറെ കണ്ട് വിഷയം അറിയിക്കുമെന്നും ഓഫീസർ അറിയിച്ചു.