
ഭോപാൽ: മദ്ധ്യപ്രദേശിലെ രേവയിൽ നടുറോഡിൽ യുവാവിനെക്കൊണ്ട് യൂണിഫോം തുടപ്പിച്ച് പൊലീസുകാരി.ബൈക്ക് പിന്നോട്ടെടുക്കുന്നതിനിടെ പാന്റിൽ ചെളി തെറിപ്പിച്ചുവെന്നാരോപിച്ച് ശശികല എന്ന കോൺസ്റ്റബിളാണ് യുവാവിനെക്കൊണ്ട് പാന്റ് തുടപ്പിച്ചത്.
യുവാവ് പൊലീസുകാരിയുടെ പാന്റ് തുടയ്ക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഉദ്യോഗസ്ഥ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. ചെളി തുടപ്പിച്ചതിനുശേഷം പൊലീസുകാരി യുവാവിന്റെ കരണത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
मध्य प्रदेश के रीवा में एक महिला पुलिसकर्मी ने सिरमौर चौक के पास पहले युवक से पैंट साफ कराई. फिर उसे जोरदार थप्पड़ जड़ दिया. बाइक हटाते हुए महिला पुलिसकर्मी के पैंट में कीचड़ लग गया था @ndtv @ndtvindia @DGP_MP @drnarottammisra pic.twitter.com/m0hdSJ2mrZ
— Anurag Dwary (@Anurag_Dwary) January 12, 2022
തങ്ങൾ വീഡിയോ കണ്ടുവെന്നും അതിലുള്ള ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞുവെന്നും അഡീഷണൽ എസ് പി ശിവ്‌കുമാർ പറഞ്ഞു. ആരെങ്കിലും പരാതി നൽകുകയാണെങ്കിൽ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എസ് പി അറിയിച്ചു.