jungkook

ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി ബിടിഎസ് താരം ജംകുക്ക്. കിംഗ് ചോയ്‌സ് 2021ലെ 'സുന്ദരപുരുഷ'നായാണ് ജംകുക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഈ ഇരുപത്തിനാലുകാരൻ.

ബിടിഎസ് താരങ്ങളുടെ സൗന്ദര്യത്തെയും ഫാഷൻ സെൻസിനെയും കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉണ്ടാകാറുണ്ട്. വിശ്വസുന്ദരനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജംകുക്കിന്റെ സൗന്ദര്യ സംരക്ഷണ രീതിയും ചർച്ചയാകുകയാണ്.

താരത്തിന്റെ വേറിട്ട രീതിയിലുള്ള ചർമ സംരക്ഷണമാണ് ചർച്ചകൾക്ക് വഴിവെച്ചത്. മുഖക്കുരു ഇല്ലാതാക്കാൻ ആപ്പിൾ സൈഡർ വിനാഗിരിയാണ് ഈ ഇരുപത്തിനാലുകാരൻ ഉപയോഗിക്കുന്നത്. മുഖത്ത് ഈർപ്പം നിലനിർത്താൻ ജംകുക്ക് ജാജോബാ ഓയിൽ കൊണ്ട് മസാജ് ചെയ്യാറുണ്ട്.

ദി ടീൽമാംഗോ കഴിഞ്ഞ മാസം ലോകസുന്ദരപ്പട്ടിക പുറത്തിറക്കിയിരുന്നു. ഇതിൽ ബിടിഎസ് താരമായ വി മുൻനിരയിൽ എത്തിയിരുന്നു. എന്നാൽ ഔദ്യോഗിക സൗന്ദര്യപ്പട്ടികയിലെ ലോകസുന്ദരൻ ഹൃതിക് റോഷനാണ്. പല സർവേ പ്രകാരമുള്ള കണക്കുകളിലാണ് ബിടിഎസ് അംഗങ്ങൾ മാറി മാറി ഈ സ്ഥാനത്തെത്തുന്നത്.