
നടിയും അവതാരകയുമായ പേളി മാണിയുടെയും നടൻ ശ്രീനിഷിന്റെയും മകൾ നിലയ്ക്ക് ഒരുപാട് ആരാധകരുണ്ട്. കുട്ടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ താരദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
അത്തരത്തിൽ പേളി പങ്കുവച്ച കുട്ടിയുടെ ക്യൂട്ട് വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുന്നത്. ആദ്യമായി പൊതിച്ചോറ് കഴിക്കുന്ന നില ആണ് വീഡിയോയിലുള്ളത്. നിലയ്ക്കായി ഒരുക്കിയ കുഞ്ഞുപൊതിച്ചോറും അത് കുട്ടിയ്ക്ക് കൊടുക്കുന്നതുമാണ് 1.57 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്.